Follow KVARTHA on Google news Follow Us!
ad

23കാരനെ സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ഥിയായിരുന്ന യുവാവ് കുത്തിപ്പരിക്കേല്‍പിച്ചുവെന്ന് പൊലീസ്; കാരണം നിസാരം

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Injured,hospital,Treatment,Police,Case,National,
ഗുരുഗ്രാം: (www.kvartha.com 21.02.2022) 23കാരനെ സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ഥിയായിരുന്ന യുവാവ് കുത്തിപ്പരിക്കേല്‍പിച്ചുവെന്ന് പൊലീസ്. നിസാര കാരണത്തിനാണ് കുത്തിയതെന്നും പ്രതിയെ ഇതുവരെ പിടികൂടാനായില്ലെന്നും പൊലീസ് പറഞ്ഞു.

സെക്ടര്‍ -10 എയിലെ ഹിംഗിരി ചൗകിന് സമീപമുള്ള മാര്‍കറ്റില്‍ വെച്ച് ശനിയാഴ്ചയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. സെക്ടര്‍-37 സിയിലെ താമസക്കാരനായ ആദിത്യ സിവാച് ആണ് ആക്രമിക്കപ്പെട്ടത്. ഇയാളുടെ കഴുത്തിലും മൂക്കിലും മുഖത്തും കുത്തേറ്റതായി പൊലീസ് പറഞ്ഞു. സിവാചിനെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെന്നും മണിക്കൂറുകള്‍ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Gurugram: 23-yr-old man stabbed by school senior over petty issue, New Delhi, News, Injured, Hospital, Treatment, Police, Case, National

സംഭവത്തില്‍ പ്രതിയെന്ന് ആരോപിക്കുന്ന ചിര്‍ദീപ് പരാശറിനും (25) ഇനിയും തിരിച്ചറിയാനാകാത്ത കൂട്ടാളിക്കുമെതിരെ സെക്ഷന്‍ 323 (സ്വമേധയാ മുറിവേല്‍പിക്കുക), 324 (അപകടകരമായ ആയുധങ്ങളാല്‍ സ്വമേധയാ മുറിവേല്‍പിക്കുക), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരം പൊലീസ് എഫ്ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്‍ഡ്യന്‍ പീനല്‍ കോഡിന്റെ (ഐപിസി) 34 (പൊതു ഉദ്ദേശ്യം) പ്രകാരവും കേസെടുത്തു. സെക്ടര്‍-10 പൊലീസ് സ്റ്റേഷനിലാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്.

സംഭവത്തെ കുറിച്ച് സിവാച് എഫ് ഐ ആറില്‍ കൊടുത്ത മൊഴി ഇങ്ങനെ:

താനും പ്രതി ചിര്‍ദീപ് പരാശറും സെക്ടര്‍-14ലെ ഒരു സ്വകാര്യ സ്‌കൂളിലാണ് പഠിച്ചത്. പരാശര്‍ സീനിയറായിരുന്നു. ഞാന്‍ സുഹൃത്ത് അര്‍പിത് അറോറയുമായി ചാറ്റ് ചെയ്യുകയായിരുന്നു. ഇതിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ടുപേര്‍ സമീപിച്ചു.

തുടര്‍ന്ന് തന്റെ സ്‌കൂള്‍ സീനിയറായതിനാല്‍ തന്നെ അഭിവാദ്യം ചെയ്യണമെന്ന് പരാശര്‍ ആവശ്യപ്പെട്ടതായും ഇതേചൊല്ലി തര്‍ക്കം ഉടലെടുത്തതായും എഫ്ഐആറില്‍ സിവാച് ആരോപിച്ചു. ഇതിനിടെ പരാശര്‍ തന്റെ സ്‌കൂടിയുടെ സ്റ്റോറേജ് കംപാര്‍ട്‌മെന്റില്‍ നിന്ന് കത്തി പുറത്തെടുക്കുകയും തന്നെ പരിക്കേല്‍പ്പിക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നും സിവാച് എഫ്‌ഐആറില്‍ മൊഴി നല്‍കി.

മകന്‍ ആക്രമിക്കപ്പെട്ടുവെന്ന വിവരം ലഭിച്ചയുടന്‍ താന്‍ സംഭവസ്ഥലത്ത് എത്തിയതായി സിവാചിന്റെ പിതാവ് വികാസ് സിവാച് പറഞ്ഞു.

'ഞാന്‍ എന്റെ മകനെ അവന്റെ സുഹൃത്തിന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചു. കഴുത്തില്‍ കുത്തേറ്റ മകന് ജീവനോടെ ഇരിക്കാന്‍ ഭാഗ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എനിക്ക് എന്റെ മകനെ തന്നെ നഷ്ടപ്പെടുമായിരുന്നു, 'അച്ഛന്‍ പറഞ്ഞു. മകന്റെ പൊട്ടിയ ഹെല്‍മറ്റും കീറിയ ജാകറ്റും നിലത്ത് കിടക്കുന്നത് കണ്ടുവെന്നും പിതാവ് പറഞ്ഞു.

അതേസമയം സംഭവത്തില്‍ തനിക്ക് പരിക്കേറ്റിട്ടുണ്ടെന്നും സെക്ടര്‍ 10 ലെ സര്‍കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പ്രതി പരാശര്‍ പൊലീസിനെ അറിയിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നിരുന്നാലും, തന്റെ മൊഴി രേഖപ്പെടുത്താനോ പരാതി സമര്‍പ്പിക്കാനോ അദ്ദേഹം ഇതുവരെ മുന്നോട്ട് വന്നിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

പരാതിയില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് സെക്ടര്‍-10 പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അരവിന്ദ് കുമാര്‍ പറഞ്ഞു. 'പ്രതിയെ ഇനിയും പിടികൂടിയിട്ടില്ല. ഒരു നിസാര കാര്യത്തിന്റെ വീഴ്ചയാണ് സംഭവം. തങ്ങള്‍ക്കിടയില്‍ മുന്‍വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും ഇരുവരും പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Gurugram: 23-yr-old man stabbed by school senior over petty issue, New Delhi, News, Injured, Hospital, Treatment, Police, Case, National.

Post a Comment