Follow KVARTHA on Google news Follow Us!
ad

ക്രിപ്‌റ്റോകറന്‍സിയിലെ നിക്ഷേപത്തിന് ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് നിരവധി ആളുകളെ കബളിപ്പിച്ചെന്ന കേസ്; 4 പേര്‍ അറസ്റ്റില്‍

Gujarat: Four arrested for 'running cryptocurrency investment scam'#ദേശീയവാര്‍ത്തകള്‍ #ന്യൂ സ്റൂം #ഇന്നത്തെവാർത്തകൾ

അഹമ്മദാബാദ്: (www.kvartha.com 22.02.2022) ക്രിപ്‌റ്റോകറന്‍സി നിക്ഷേപ തട്ടിപ് നടത്തിയെന്ന കേസില്‍ ഗുജറാതില്‍ നാല് പേര്‍ അറസ്റ്റില്‍. സൂറത് സ്വദേശികളായ രാജു ലുഖി (42), അല്‍താഫ് വധ്വാനിയ (37), വിജയ് പട്ടേല്‍ (53), അഹമ്മദാബാദില്‍ നിന്നുള്ള സുല്‍ഫികര്‍ ഹലാനി (43) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച അഹമ്മദാബാദ് സൈബര്‍ ക്രൈം സെല്‍ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

'ട്രോണ്‍' ക്രിപ്‌റ്റോകറന്‍സിയിലെ നിക്ഷേപത്തിന് ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് നിരവധി ആളുകളെ ഇവര്‍ കബളിപ്പിച്ചെന്ന് അഹമ്മദാബാദ് സൈബര്‍ ക്രൈം സെല്‍ വ്യക്തമാക്കി. ബിറ്റ്‌കോയിന്‍ പോലെയുള്ള ട്രോണ്‍ ഒരു ക്രിപ്‌റ്റോകറന്‍സിയാണ്, ഇതിന്റെ വ്യാപാരം രാജ്യത്ത് നിയമപരമാണ്.

News, National, India, Ahmedabad, Gujarath, Scam, Fraud, Case, Accused, Arrested, Police, Business, Finance, Technology, Gujarat: Four arrested for 'running cryptocurrency investment scam'


'നാല് പേരും ബുള്‍ട്രോണ്‍ എന്ന വ്യാജ കമ്പനി ഉണ്ടാക്കിയാണ് തട്ടിപ്പ് ആരംഭിച്ചത്. തങ്ങളുടെ കമ്പനിയുടെ മൊബൈല്‍ ആപ്ലികേഷന്‍ വഴി പണം നിക്ഷേപിച്ചാല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഇരട്ടി പണം തിരികെ നല്‍കുമെന്ന് വാഗ്ദാനം നല്‍കി, മള്‍ടി മാര്‍കറ്റിംഗ് വഴിയാണ് ഇരകളുമായി ബന്ധപ്പെട്ടതെന്ന്' ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'അഹമ്മദാബാദില്‍ ലക്ഷക്കണക്കിന് തുക നിക്ഷേപിച്ച നിരവധി പേരെ സംഘം കബളിപ്പിച്ചു. എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്ത ശേഷം, സാങ്കേതിക നിരീക്ഷണ സംവിധാനം ഉപയോഗിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തെന്നും, 'അദ്ദേഹം വ്യക്തമാക്കി.

Keywords: News, National, India, Ahmedabad, Gujarath, Scam, Fraud, Case, Accused, Arrested, Police, Business, Finance, Technology, Gujarat: Four arrested for 'running cryptocurrency investment scam'

Post a Comment