തിരുവനന്തപുരം: (www.kvartha.com 22.02.2022) തനിക്ക് യാത്ര ചെയ്യാന്‍ പുതിയ ബെന്‍സ് കാര്‍ വേണമെന്ന് ഗവര്‍ണറുടെ ആവശ്യം. രാജ്ഭവന്‍ രേഖാമൂലം സര്‍കാരിനോട് ഇക്കാര്യം ഉന്നയിച്ചു. 85 ലക്ഷം രൂപ ഇതിനായി അനുവദിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്.
ഇപ്പോഴത്തെ കാര്‍ ഒന്നര ലക്ഷം കിലോ മീറ്റര്‍ ഓടി. അതിനാല്‍ വി വി ഐ പി പ്രോടോകോള്‍ പ്രകാരം ഒരു ലക്ഷം കി.മീ കഴിഞ്ഞാല്‍ വാഹനം മാറ്റണമെന്നും രേഖയില്‍ പറയുന്നു. ധനവകുപ്പ് അംഗീകരിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
അതേസമയം, ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന്‍ മേലുള്ള നന്ദി പ്രമേയ ചര്‍ച്ച രാവിലെ നിയമസഭയില്‍ ആരംഭിച്ചു. ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനം പ്രതിപക്ഷം കൊണ്ടുവന്നേക്കും. മൂന്നു ദിവസമാണ് ചര്‍ച്ച. ലോകയുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതും, ഹരി എസ് കര്‍ത്തയുടെ നിയമനവും നയ പ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ പൊതു ഭരണ സെക്രടറിയെ മാറ്റിയതും പ്രതിപക്ഷം ഉന്നയിക്കും.