കൊച്ചി: (www.kvartha.com 14.02.2022) സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്നവിലയില്‍ എത്തിയശേഷം സ്വര്‍ണവില താഴേക്ക്. ഫെബ്രുവരി മാസത്തിന്റെ തുടക്കം മുതല്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില ഫെബ്രുവരി 14ന് കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഒരു പവന്‍ സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു. പവന് 37,440 ആയിരുന്നു സ്വര്‍ണവില.
തിങ്കളാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 37,040 രൂപയും ഒരു ഗ്രാമിനു 4630 രൂപയുമാണ് നിരക്ക്. ഒരു ഗ്രാമിന് 50 രൂപയും ഒരു പവന് 400 രൂപയുമാണ് തിങ്കളാഴ്ച കുറഞ്ഞത്. ഒരു ഗ്രാമിന് 4680 ഉം ഒരു പവന് 37,440 രൂപയുമായിരുന്നു ഞായറാഴ്ചത്തെ വില.