കൊച്ചി: (www.kvartha.com 08.02.2022) സംസ്ഥാനത്ത് സ്വര്‍ണവില ചൊവ്വാഴ്ചയും കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ വര്‍ധിച്ച് 36320ല്‍ എത്തി. ഒരു ഗ്രാമിന് 20 രൂപയാണ് ചൊവ്വാഴ്ച വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4540 രൂപയാണ് ചൊവ്വാഴ്ചത്തെ വില. സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില കൂടിയത്.
കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയും വര്‍ധിക്കുകയായിരുന്നു.
ഫെബ്രുവരി ഒന്നിന് 35920 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാം തീയതി പവന് 160 രൂപ വര്‍ധിച്ച് 36080 രൂപയായി. പിന്നീട് മാറ്റമില്ലാതെ മൂന്നു ദിവസം ഈ വിലയില്‍ തുടര്‍ന്ന് സ്വര്‍ണം കഴിഞ്ഞ ദിവസം വീണ്ടും വര്‍ധിക്കുകയായിരുന്നു.