സംസ്ഥാനത്ത് 2 ദിവസത്തിന് ശേഷം വീണ്ടും സ്വര്‍ണനിരക്ക് ഉയര്‍ന്നു; പവന് 280 രൂപ വര്‍ധിച്ചു
Feb 22, 2022, 11:34 IST
കൊച്ചി: (www.kvartha.com 22.02.2022) സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം വീണ്ടും സ്വര്‍ണനിരക്ക് ഉയര്‍ന്നു. ചൊവ്വാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയും ഗ്രാമിന് 35 രൂപ കൂടി. ഗ്രാമിന് 4,625 രൂപയിലും പവന് 37,000 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി 320 രൂപയോളമായിരുന്നു കുറഞ്ഞിരുന്നത്. കഴിഞ്ഞദിവസം പവന് 36,720 രൂപയും ഗ്രാമിന് 4,590 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണിയിലേയും ഡെല്‍ഹി ബുളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളില്‍ പ്രതിഫലിക്കുന്നത്.
കഴിഞ്ഞ ദിവസം സ്വര്‍ണവിലയെ ചൊല്ലി സംസ്ഥാനത്തെ ചില ജുവലറികളില്‍ വില കുറച്ച് വ്യാപാരം നടത്തിയത് വിവാദമായിരുന്നു. ബുധനാഴ്ച്ച രണ്ട് വട്ടമായി 1,040 രൂപയോളം കുറവിലാണ് വ്യാപാരം നടത്തിയത്. റെകോര്‍ഡ് വിലയില്‍ നിന്നും രണ്ട് ദിവസത്തിനുള്ളില്‍ 800 രൂപയോളം കുറഞ്ഞിരുന്നു. ഒരു ദിവസത്തെ കുറവിന് ശേഷമായിരുന്നു തിങ്കളാഴ്ച സ്വര്‍ണവില വര്‍ധിച്ചത്. 2022ലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയായ 37,440ലാണ് സ്വര്‍ണവില എത്തിയിരുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.