കൊച്ചി: (www.kvartha.com 17.02.2022) സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു. വ്യാഴാഴ്ച പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വില 36,640 രൂപയില്‍ എത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,580 രൂപയിലും എത്തി.
ബുധനാഴ്ച കേരളത്തില്‍ ചില ജ്വലറികളില്‍ സ്വര്‍ണത്തിന് വില കുറച്ചിരുന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തിലെ ചില ജ്വലറികളില്‍ 1,040 രൂപയോളം കുറവിലാണ് വ്യാപാരം നടത്തിയത്. ജ്വലറികള്‍ തമ്മിലുള്ള തര്‍ക്കങ്ങളാണ് ഇത്തരത്തില്‍ വിലക്കുറവുണ്ടായതെന്നാണ് വിവരം.
ഫെബ്രുവരി 15 വരെയുള്ള ദിവസത്തിനിടെ സ്വര്‍ണത്തിന് 1,520 രൂപ വര്‍ധിച്ചിരുന്നു. ഇക്കാലയളവില്‍ ഗ്രാമിന് 190 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഫെബ്രുവരി ആദ്യ ആഴ്ചയിലെ നാല് ദിവസങ്ങളില്‍ സ്വര്‍ണവില 560 രൂപ ഉയര്‍ന്നിരുന്നു. ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ പവന് രേഖപ്പെടുത്തിയ 35,920 രൂപയാണ് മാസത്തെ താഴ്ന്ന നിരക്ക്.
ഈ മാസം 10-ാം തീയതി 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 36,640 രൂപയില്‍ എത്തിയിരുന്നു. രാജ്യാന്തര വിപണിയിലേയും ഡെല്‍ഹി ബുളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭര വിപണികളില്‍ പ്രതിഫലിക്കുന്നത്.