തിരുവനന്തപുരം: (www.kvartha.com 16.02.2022) സംസ്ഥാനത്ത് ഏറിയും കുറഞ്ഞും സ്വര്‍ണനിരക്ക്. ചൊവ്വാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലായിരുന്ന സ്വര്‍ണം ബുധനാഴ്ച പവന് 480 രൂപയുടെ കുറവ് രേഖപ്പെടുത്തി. 36,960 രൂപയാണ് ബുധനാഴ്ച ഒരു പവന് വില. ഗ്രാമിന് 60 രൂപ കുറഞ്ഞ് 4620 രൂപയായി.
ചൊവ്വാഴ്ച പവന് 400 രൂപ വര്‍ധിച്ചാണ് 37,440 രൂപയിലെത്തിയത്. ഗ്രാമിന് 4680 രൂപയുമായിരുന്നു ചൊവ്വാഴ്ചത്തെ വില.
ഫെബ്രുവരി 14 ന് 37040 രൂപയായിരുന്ന സ്വര്‍ണവിലയാണ് ചൊവ്വാഴ്ച ഒറ്റയടിക്ക് 37,440 രൂപയായത്. ബുധനാഴ്ച അതേ നിരക്കില്‍ വില ഇടിയുകയും ചെയ്തു.
ഫെബ്രുവരി 12, 13 തീയതികളിലായിരുന്നു ഇതിന് മുമ്പ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില എത്തിയത്.