ന്യൂഡെല്‍ഹി: (www.kvartha.com 21.02.2022) ഡെല്‍ഹി-മീററ്റ് എക്‌സ്പ്രസ് വേയില്‍ ഗാസിയാബാദിന് സമീപം വിമാനത്തിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള ആഢംബരസൗകര്യം ഒരുങ്ങുന്നു! പൊളിച്ചുമാറ്റിയ വിമാനം ഉപയോഗിച്ച് നിര്‍മിച്ച റെസ്റ്റോറന്റിന്റെ നിര്‍മാണം പൂര്‍ത്തിയായിവരുന്നു. എക്‌സ്പ്രസ് വേയോട് ചേര്‍ന്നുള്ള വിശ്രമകേന്ദ്രത്തില്‍ റസ്റ്റോറന്റ് നിര്‍മിക്കുന്നതിന്റെ ചുമതല ഒരു സ്വകാര്യ കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്.
സ്‌ക്രാപുചെയ്ത വിമാനത്തിന്റെ കഷണങ്ങള്‍ ഡെല്‍ഹിയില്‍ നിന്ന് കയറ്റി അയച്ചിട്ടുണ്ടെന്നും റെസ്റ്റോറന്റ് അസംബിള്‍ ചെയ്യുന്ന ജോലികള്‍ ആരംഭിച്ചതായും പ്രോജക്ട് മാനേജര്‍ അനുഭവ് ജെയിന്‍ പറഞ്ഞു. കൂടാതെ, ഏകദേശം 70 പേര്‍ക്ക് ഇരിക്കാവുന്ന എയര്‍പ്ലെയിന്‍ റെസ്റ്റോറന്റാണെന്ന്് പ്രോജക്ട് മാനേജര്‍ പറയുന്നു. എയര്‍പ്ലെയിന്‍ പെറ്റലുകളില്‍ ഒരു ഓപണ്‍ എയര്‍ റൂഫ്‌ടോപ് റെസ്റ്റോറന്റ് ഉണ്ടായിരിക്കും, അവിടെ ജന്മദിന ആഘോഷങ്ങളും മറ്റ് പരിപാടികളും ക്രമീകരിക്കാം- അദ്ദേഹം പറഞ്ഞു.
റെസ്റ്റോറന്റ് ആരംഭിക്കാന്‍ രണ്ടോ മൂന്നോ മാസമെടുക്കുമെന്നും ജെയിന്‍ പറഞ്ഞു. റസ്റ്റോറന്റിന്റെ പുരോഗതി കാണാന്‍ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ ഒഴുകിയെത്തുന്നുണ്ട്. സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകളെ റസ്റ്റോറന്റില്‍ ജോലിക്കായി നിയമിക്കുമെന്ന് മാനേജര്‍ പറഞ്ഞു.
ഡെല്‍ഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ളവര്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയുന്ന തരത്തില്‍ അമ്യൂസ്‌മെന്റ് പാര്‍കായി വികസിപ്പിക്കും. ഷോപിംഗ് സെന്ററുകളും മള്‍ടിപ്ലക്സുകളും നിര്‍മിക്കാന്‍ തുടങ്ങുന്നതിന് മൂന്ന് നാല് മാസങ്ങള്‍ കൂടി എടുക്കുമെന്ന് ജെയിന്‍ പറഞ്ഞു. കൂടാതെ കുട്ടികള്‍ക്ക് കളിക്കാന്‍ പാര്‍കുകളും നിര്‍മിക്കും.
Keywords: Ghaziabad to soon get restaurant inside an old plane on Delhi-Meerut expressway, New Delhi, News, Business, Food, Flight, National.