ബെര്‍ലിന്‍: (www.kvartha.com 23.02.2022) യുക്രൈന്‍ പ്രതിസന്ധി തുടരുന്നതിനിടെ റഷ്യന്‍ വാതകപൈപ് ലൈന്‍ പദ്ധതി നിര്‍ത്തിവച്ച് ജര്‍മനി. കിഴക്കന്‍ യുക്രൈനിലെ റഷ്യന്‍ അനുകൂല വിമതരുടെ നിയന്ത്രണത്തിലുള്ള രണ്ട് പ്രവിശ്യകളെ സ്വതന്ത്ര റിപബ്ലികുകളായി അംഗീകരിച്ചതിന് പിന്നാലെയാണ് വിവാദമായ നോര്‍ഡ് സ്ട്രീം 2 പൈപ് ലൈന്‍ പദ്ധതി ജര്‍മനി നിര്‍ത്തിവച്ചത്.
10 ബില്യണ്‍ യൂറോയുടെ പദ്ധതിയാണ് താല്‍ക്കാലികമായി നിര്‍ത്തലാക്കിയത്. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനിടെയുള്ള ജര്‍മനിയുടെ ഈ തീരുമാനത്തെ വൈറ്റ്ഹൗസ് പ്രശംസിച്ചു. നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയമായും പ്രായോഗികമായുള്ള ശരിയായ നടപടിയാണെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു.
യുക്രൈന്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ റഷ്യയ്‌ക്കെതിരെ നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. യുക്രൈനെ ആക്രമിച്ചാല്‍ വാതകപൈപ് ലൈന്‍ കാണില്ലെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അമേരികയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും എതിര്‍പ് അവഗണിച്ചുകൊണ്ടാണ് ജര്‍മനി പദ്ധതിയുമായി മുന്നോട്ടുപോയത്.
എന്നാല്‍, കിഴക്കന്‍ യുക്രൈനിലെ വിഘടനവാദികളെ അംഗീകരിക്കാനുള്ള റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ തീരുമാനത്തിന് പിന്നാലെ ജര്‍മനി പദ്ധതി നിര്‍ത്തിവയ്ക്കാന്‍ തയാറാകുകയായിരുന്നു. റഷ്യയില്‍നിന്നും പ്രകൃതിവാതക ഇറക്കുമതി ശേഷി ഇരട്ടിയാക്കുന്നതിനായാണ് നോര്‍ഡ് സ്ട്രീം 2 പൈപ്‌ലൈന്‍ പദ്ധതിക്ക് തുടക്കമിട്ടത്.