അതീവ സുരക്ഷയുള്ള ആഡംബര ഫ്ളാറ്റ് കേന്ദ്രീകരിച്ച് ഹൈടെക് ചൂതാട്ടം; 13 പേര്‍ പിടിയില്‍
Feb 26, 2022, 13:22 IST
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 26.02.2022) അതീവ സുരക്ഷയുള്ള ആഡംബര ഫ്ളാറ്റ് കേന്ദ്രീകരിച്ച് ഹൈടെക് ചൂതാട്ടം നടത്തിയ 13 പേര്‍ പിടിയില്‍. കെ പി എച് ബിയിലെ ഗേറ്റഡ് കമ്യൂണിറ്റിയായ ലോധ ബെലെസയില്‍ അതീവ സുരക്ഷയുള്ള ആഡംബര ഫ്ളാറ്റില്‍ നടത്തിയിരുന്ന ഹൈടെക് ചൂതാട്ട റാകറ്റിനെയാണ് സൈബരാബാദ് പൊലീസ് വ്യാഴാഴ്ച വൈകി പിടികൂടിയത്. ചൂതാട്ടത്തില്‍ ഏര്‍പെട്ടിരുന്ന സംഘാടകന്‍ ഉള്‍പെടെയുള്ള 13 പേരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ലോധ ബെലെസ അപാര്‍ട്മെന്റിന്റെ 18-ാം നിലയിലുള്ള ഒരു ഫ് ളാറ്റില്‍ മദാപൂര്‍ സ്പെഷ്യല്‍ ഓപറേഷന്‍സ് ടീം (എസ്ഒടി) നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.
സംഘത്തില്‍ നിന്ന് 2.52 ലക്ഷം രൂപയും മറ്റ് സാമഗ്രികളും പൊലീസ് പിടിച്ചെടുത്തു. സംഘാടകരായ മുത്ത്യാപ്പു മുരളിയും പട്ലോള്ള പ്രദീപും ഫ് ളാറ്റ് പ്രതിമാസം 1.50 ലക്ഷം രൂപ വാടകയ്ക്ക് എടുത്തതായും പ്രതിമാസം 20,000 രൂപ മെയിന്റനന്‍സ് ചാര്‍ജായി നല്‍കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
ഫ്ളാറ്റില്‍ ജോലിചെയ്യാന്‍ മൂന്ന് ജോലിക്കാരെയും ആളുകളെ കയറ്റാനും ഇറക്കാനും ഒരാളെയും സംഘം നിയമിച്ചിരുന്നു. അപാര്‍ട്മെന്റിലെ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനും സംഘത്തിന് വിവരങ്ങള്‍ നല്‍കാന്‍ പ്രവര്‍ത്തിച്ചു വരുന്നതായും പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനും നടപടികള്‍ക്കുമായി പിടിയിലായവരെ കെ പി എച് ബി പൊലീസിന് കൈമാറി.

Keywords: Gambling racket busted at Lodha Bellezza, 13 held, Hyderabad, News, Police, Arrested, Flat, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.