ന്യൂഡെല്‍ഹി: (www.kvartha.com 28.02.2022) കോവിഡ് മൂന്നാം തരംഗം കാര്യമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാതെ കടന്നുപോകുന്നെന്ന തെല്ലൊരു ആശ്വാസത്തിലാണ് രാജ്യം. ഇതിനിടെ ഇന്‍ഡ്യയില്‍ ജൂണ്‍ മാസത്തില്‍ നാലാം തരംഗമുണ്ടാകുമെന്ന് വിദഗ്ധരുടെ പ്രവചനം. ഐഐടി കാന്‍പുര്‍ തയാറാക്കിയ പഠന റിപോര്‍ടിലാണ് ഇതിനെ കുറിച്ച് സൂചിപ്പിക്കുന്നത്.
ജൂണ്‍ 22ന് രാജ്യത്ത് അടുത്ത കോവിഡ് തരംഗം തുടങ്ങുമെന്നും ഇത് ഒക്ടോബര്‍ 24 വരെ നീണ്ടുപോകുമെന്നും പഠന റിപോര്‍ടില്‍ പറയുന്നു. തുടര്‍ന്ന് കോവിഡ് ഓഗസ്റ്റ് 23ന് പാരമ്യത്തിലെത്തുമെന്നാണ് പ്രവചനം. എന്നാല്‍ പൊതുവേ സ്ഥിതി രൂക്ഷമാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവുമില്ല.