മുംബൈ-പുനെ എക്സ്പ്രസ് വേയില്‍ നിയന്ത്രണം വിട്ട കണ്‍ടെയ്‌നര്‍ ട്രക് മറ്റ് 5 വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 4 പേര്‍ മരിച്ചു; 7പേര്‍ക്ക് പരിക്ക്
Feb 15, 2022, 19:40 IST
മുംബൈ: (www.kvartha.com 14.02.2022) മുംബൈ-പുനെ എക്സ്പ്രസ് വേയില്‍ നിയന്ത്രണം വിട്ട കണ്‍ടെയ്‌നര്‍ ട്രക് മറ്റ് അഞ്ച് വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിക്കുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് റായ്ഗഡ് ജില്ലയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരും എക്സ്പ്രസ് വേ എമര്‍ജന്‍സി റെസ്പോണ്‍സ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ നവി മുംബൈയിലെ വിവിധ ആശുപത്രിയിലേക്ക് മാറ്റി.
മുംബൈ-പുനെ എക്സ്പ്രസ്വേയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. പുനെ നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ഖോപോളി നഗരത്തിലേക്കുള്ള എക്‌സിറ്റിന് സമീപം രാവിലെ 6.30 ന് എക്‌സ്പ്രസ് വേയുടെ പൂനെ മുതല്‍ മുംബൈ വരെയുള്ള ഇടനാഴിയിലാണ് അപകടം നടന്നത്. ഒരു കണ്‍ടെയ്‌നര്‍, ഒരു ടെംപോ, രണ്ട് ട്രകുകള്‍, രണ്ട് കാറുകള്‍ എന്നിവയാണ് കൂട്ടിയിടിച്ചതെന്ന് പൊലീസ് പറഞ്ഞു.
മുംബൈയിലേക്ക് പോവുകയായിരുന്ന സോലാപൂര്‍ സ്വദേശികളായ ഗൗരവ് ഖരാത് (36), സൗരഭ് തുള്‍സെ (32), സിദ്ധാര്‍ഥ് രാജ്ഗുരു (31), മയൂരേഷ് കദം (32) എന്നിവരാണ് മരിച്ചത്.
റായ്ഗഡ് ജില്ലാ പൊലീസിന്റെ കീഴിലുള്ള ഖോപോളി പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ ശിരീഷ് പവാര്‍ അപകടത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ:
'ഖോപോളി എക്‌സിറ്റിന് സമീപം, ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് ട്രക് തകരാറിലായതിനെ തുടര്‍ന്ന് ഗതാഗത തടസമുണ്ടായി. ഇതേതുടര്‍ന്ന് എക്‌സ്പ്രസ് വേയുടെ പൂനെ മുതല്‍ മുംബൈ വരെയുള്ള ഇടനാഴിയില്‍ വാഹനങ്ങളുടെ നീണ്ടനിരതന്നെ ഉണ്ടായിരുന്നു. മുംബൈയിലേക്ക് പോവുകയായിരുന്ന കണ്‍ടെയ്‌നര്‍ ട്രക് ഡ്രൈവറുടെ നിയന്ത്രണം വിട്ട് മറ്റ് അഞ്ച് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. സ്വിഫ്റ്റ് കാറില്‍ യാത്ര ചെയ്തിരുന്ന നാല് പേര്‍ മരിക്കുകയും മറ്റൊരു കാറിലും ടെംപോയിലും സഞ്ചരിച്ചിരുന്ന കുറച്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റ ഏഴുപേരില്‍ രണ്ടാമത്തെ കാറില്‍ സഞ്ചരിച്ചിരുന്ന മൂന്നുപേരും ടെംപോയിലുണ്ടായിരുന്ന നാലുപേരും ഉള്‍പെടുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഖോപോളി പൊലീസ് സ്റ്റേഷന്‍, സ്റ്റേറ്റ് ഹൈവേ പട്രോള്‍, എക്സ്പ്രസ് വേ എമര്‍ജന്‍സി റെസ്പോണ്‍സ് സിസ്റ്റം എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
Keywords: Four killed in vehicle pile-up on Mumbai-Pune Expressway, Mumbai, News, Accidental Death, Accident, Injured, Hospital, Treatment, Police, Vehicles, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.