പ്രമുഖ വ്യവസായി രാഹുൽ ബജാജ് അന്തരിച്ചു; വിടവാങ്ങിയത് വൈവിധ്യവൽകരണത്തിലൂടെ കംപനിയെ പുരോഗതിയിലേക്ക് നയിച്ച നായകൻ

 


ന്യൂഡെല്‍ഹി: (www.kvartha.com 12.02.2022) മുതിര്‍ന്ന വ്യവസായിയും ബജാജ് ഓടോയുടെ മുന്‍ ചെയര്‍മാനുമായ രാഹുല്‍ ബജാജ് (83) അന്തരിച്ചു. ന്യുമോണിയയും ഹൃദയസംബന്ധമായ അസുഖവും ഉണ്ടായിരുന്നു. ഒരു മാസം മുമ്പാണ് റൂബി ഹോള്‍ ക്ലിനികില്‍ പ്രവേശിപ്പിച്ചത്. 2021 ഏപ്രിലില്‍, ബജാജ് ഓടോയുടെ നോണ്‍ എക്സിക്യൂടീവ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു, ആ സ്ഥാനം ബന്ധുവായ നിരജ് ബജാജിന് വിട്ടുകൊടുത്തു.
                   
പ്രമുഖ വ്യവസായി രാഹുൽ ബജാജ് അന്തരിച്ചു; വിടവാങ്ങിയത് വൈവിധ്യവൽകരണത്തിലൂടെ കംപനിയെ പുരോഗതിയിലേക്ക് നയിച്ച നായകൻ

2001-ല്‍ രാഹുല്‍ ബജാജിന് മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ലഭിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡ് ലോക് ഡൗണ്‍ കാലത്ത് ബജാജും, മകനും ബജാജ് ഓടോ മാനേജിംഗ് ഡയറക്ടറുമായ രാജീവ് ബജാജും ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

പരേതയായ രൂപ ബജാജാണ് ഭാര്യ. രാജീവ്/ദീപ, സഞ്ജീവ്/ഷെഫാലി, സുനൈന/മനീഷ് എന്നിവര്‍ മക്കളാണ്.
1968-ല്‍ ബജാജ് ഓടോയുടെ ചീഫ് എക്സിക്യൂടീവ് ഓഫീസറായി ചുമതലയേറ്റ അദ്ദേഹം 1972-ല്‍ മാനജിംഗ് ഡയറക്ടറായി നിയമിതനായി. 1979 മുതല്‍ 1980 വരെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇൻഡ്യൻ ഇന്‍ഡസ്ട്രി (CII) പ്രസിഡന്റായും സൊസൈറ്റി ഓഫ് ഇന്‍ഡ്യന്‍ ഓടോമൊബൈല്‍ മാനുഫാക്ചേഴ്സിന്റെ (സിയാം) പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

1986-89 കാലഘട്ടത്തില്‍ ഇന്‍ഡ്യന്‍ എയര്‍ലൈന്‍സിന്റെ ചെയര്‍മാനായി നിയമിതനായ അദ്ദേഹം 1999-2000 കാലഘട്ടത്തില്‍ രണ്ടാമതും സിഐഐ പ്രസിഡന്റായി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെ മരണ വാര്‍ത്ത പങ്കുവെച്ചു.


Keywords:  News, National, New Delhi, Obituary, Top-Headlines, Business Man, Rahul Bajaj, Bajaj Auto, Former Chairman of Bajaj Auto Rahul Bajaj passes away at 83.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia