തിരുന്നാവായയില്‍ വൈരങ്കോട് തീയ്യാട്ടുത്സവത്തിനെത്തിയവര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം; വയറിളക്കവും ഛര്‍ദിയുമായി ആശുപത്രിയില്‍ ചികിത്സ തേടി 200 പേര്‍, ആശങ്കവേണ്ടെന്ന് ആരോഗ്യവകുപ്പ്
Feb 21, 2022, 19:18 IST
മലപ്പുറം: (www.kvartha.com 21.02.2022) മലപ്പുറത്ത് തീയ്യാട്ടുത്സവത്തിനെത്തിയവര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. തിരുന്നാവായയില്‍ വൈരങ്കോട് തീയ്യാട്ടുത്സവത്തിനെത്തിയ 200 പേര്‍ വയറിളക്കവും ഛര്‍ദിയുമായി ചികിത്സ തേടി. സമീപത്തെ കടകളില്‍ നിന്നും വഴിയോര തട്ടുകടകളില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നുവെന്ന് തീയാട്ടുത്സവത്തിനെത്തിയവരില്‍ ശാരീരികഅസ്വസ്ഥത അനുഭവപ്പെട്ട ചിലര്‍ പറഞ്ഞു.
വെള്ളത്തില്‍ നിന്നോ, ഐസില്‍ നിന്നോ ഭക്ഷ്യവിഷബാധയേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശേധന നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
പാലക്കാട് ജില്ലയില്‍ നിന്നുള്ളവരും ഉത്സവത്തില്‍ പങ്കെടുത്തതിനാല്‍ ഇവിടെയുണ്ടായ ഭക്ഷ്യവിഷബാധ സംബന്ധിച്ച വിവരങ്ങള്‍ മലപ്പുറം ആരോഗ്യ വകുപ്പ് പാലക്കാട് ഡിഎംഒയെയും അറിയിച്ചിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.