ആകാശത്തുനിന്നും നൂറുകണക്കിന് മഞ്ഞ തലയുള്ള കറുത്ത പക്ഷികള്‍ താഴേക്ക് ചത്തുവീഴുന്നു; നിഗൂഢതയുടെ കാരണം തേടി വിദഗ്ദര്‍; വീഡിയോ വൈറല്‍

 


മെക്സികോ: (www.kvartha.com 15.02.2022) നൂറുകണക്കിന് മഞ്ഞ തലയുള്ള കറുത്ത പക്ഷികള്‍ ആകാശത്ത് നിന്ന് താഴെ വീഴുകയും അവയില്‍ ചിലത് ചത്തു വീഴുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വടക്കന്‍ മെക്സികന്‍ നഗരമായ കുവോഹ്ടെമോകിലാണ് സംഭവം. എന്തുകൊണ്ടാണ് പക്ഷികള്‍ ചത്തുവീഴുന്നതെന്നതിനെ ചൊല്ലി നിരവധി ചോദ്യങ്ങളും ഉയരുന്നു.

ആകാശത്തുനിന്നും നൂറുകണക്കിന് മഞ്ഞ തലയുള്ള കറുത്ത പക്ഷികള്‍ താഴേക്ക് ചത്തുവീഴുന്നു; നിഗൂഢതയുടെ കാരണം തേടി വിദഗ്ദര്‍; വീഡിയോ വൈറല്‍

വിദഗ്ധര്‍ പല അഭിപ്രായങ്ങളും പറയുന്നുണ്ട്. ഒരു വേട്ടക്കാരനായ പക്ഷി മറ്റ് പക്ഷികളെ പിടിക്കാനായി മുകളിലേക്ക് കുതിച്ചുചാടിയപ്പോള്‍ അവ താഴേക്ക് വീണതാകാം എന്ന് ഗാര്‍ഡിയന്‍ പത്രം റിപോര്‍ട് ചെയ്യുന്നു.

യുകെ സെന്റര്‍ ഫോര്‍ ഇകോളജി ആന്‍ഡ് ഹൈഡ്രോളജിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ റിചാര്‍ഡ് ബ്രോടന്റെ അഭിപ്രായത്തില്‍ 'പെരെഗ്രിന്‍ അല്ലെങ്കില്‍ പരുന്ത് പോലെയുള്ള ഒരു റാപ്റ്റര്‍ പക്ഷിക്കൂട്ടത്തെ പിന്തുടരുന്നതായി തോന്നുന്നു, തുടര്‍ന്ന് രക്ഷപ്പെടാനായി അവ താഴേക്ക് കുതിച്ചതാകാം. ഇതിനിടെയില്‍ ചത്തുപോകുകയും ചെയ്യുന്നു എന്ന്.

നൂറുകണക്കിന് പക്ഷികള്‍ നിഗൂഢമായ സാഹചര്യത്തില്‍ ആകാശത്ത് നിന്ന് വീഴുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അവയില്‍ മിക്കതും പറന്നുപോയപ്പോള്‍, ചില പക്ഷികളുടെ ശവങ്ങള്‍ തെരുവുകളില്‍ ചിതറിക്കിടക്കുന്നത് കാണാമായിരുന്നു.

തൊട്ടുപിന്നാലെ, സംഭവത്തിന് പിന്നില്‍ 5G സാങ്കേതികവിദ്യയാണെന്ന ഊഹാപോഹങ്ങളും ഉയര്‍ന്നു. പക്ഷികളുടെ മൃതദേഹങ്ങള്‍ താഴേക്ക് പതിക്കുന്നത് വഴി മലിനീകരണ തോത് വര്‍ധിക്കുന്നതായി മൃഗഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. പക്ഷികള്‍ വൈദ്യുതാഘാതമേറ്റു മരിച്ചതാണെന്നാണ് ചിലരുടെ അനുമാനം.


Keywords: Flock of birds drops dead in Mexico, experts hint at predator | WATCH, Mexico, News, Bird, Dead, Video, Social Media, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia