500 കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍; വീണ്ടും നേട്ടമെഴുതി ആസ്റ്റർ ആശുപത്രികൾ

 


കോഴിക്കോട്:(www.kvartha.com 28.02.2022) അഞ്ഞൂറ് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകളെന്ന ചരിത്രമെഴുതി ആസ്റ്റർ ആശുപത്രികൾ. കേരളത്തിന്റെ അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയാ രംഗത്ത് വലിയ നാഴികക്കല്ലാണ് ഇതിലൂടെ കൈവരിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച വിജയ നിരക്കിലാണ് ആസ്റ്റര്‍ മിംസും ആസ്റ്റര്‍ മെഡ്സിറ്റിയും ചേര്‍ന്ന് ചുരുങ്ങിയ കാലയളവിനുള്ളില്‍ ഈ നേട്ടം പൂര്‍ത്തീകരിച്ചത്. കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, കോട്ടക്കൽ, കൊച്ചി എന്നിവിടങ്ങളിലാണ് ആസ്റ്ററിന് ആശുപത്രികളുള്ളത്.
                                
500 കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍; വീണ്ടും നേട്ടമെഴുതി ആസ്റ്റർ ആശുപത്രികൾ

ആധുനിക രീതിയിലുള്ള ഉന്നത ചികിത്സാ സൗകര്യവും താരതമ്യേന കുറഞ്ഞ ചെലവും വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും ആസ്റ്റർ ആശുപത്രികളുടെ പ്രത്യേകതയാണ്. സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ ചികിത്സാ സൗകര്യങ്ങൾ ആസ്റ്റർ മിംസ് ഒരുക്കുന്നു. ആസ്റ്റര്‍ ഗ്രൂപ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്റെ നിര്‍ദേശ പ്രകാരം കുഞ്ഞുങ്ങള്‍ക്ക് സൗജന്യമായി കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിർവഹിക്കുന്നുമുണ്ട്.

ഇതിനോടകം തന്നെ മികച്ചതും അത്യപൂർവവുമായ ചികിത്സാ സംവിധാനങ്ങളിലൂടെ അനവധി പേരെ ഗുരുതരമായ രോഗാവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാനായി എന്നത് ആസ്റ്ററിന്റെ പൊൻതൂവലാണ്. രാജ്യത്തിനകത്തും വിദേശങ്ങളിലുമായി നിരവധി അത്യാധുനിക ആശുപത്രികൾ ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റര്‍ ഗ്രൂപിനുണ്ട്. അനവധി അംഗീകാരങ്ങളും നേടിക്കൊണ്ട് ആസ്റ്റർ ഗ്രൂപ് മുന്നോട്ട് പോവുകയാണ്. അതിനിടയിലാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയിലെ വലിയ നേട്ടം.

Keywords:  News, Kerala, Kozhikode, Hospital, Treatment, Surgery, Top-Headlines, Kannur, Kochi, Liver Transplant Surgeries, Aster MIMS, Five hundred liver transplant surgeries completed in Aster Hospitals.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia