Follow KVARTHA on Google news Follow Us!
ad

സ്‌കൂടര്‍ പാര്‍ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള വാക്കേറ്റത്തിനിടെ ആശുപത്രി ജീവനക്കാരന്‍ യുവതിയുടെ മുഖത്ത് ചായ ഒഴിച്ചതായി പരാതി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Local News,Complaint,Police,Kerala,
തിരുവനന്തപുരം: (www.kvartha.com 01.02.2022) സ്‌കൂടര്‍
പാര്‍ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള വാക്കേറ്റത്തിനിടെ ആശുപത്രി ജീവനക്കാരന്‍ യുവതിയുടെ മുഖത്ത് ചായ ഒഴിച്ചതായും യുവതി ജീവനക്കാരനെ കൈയേറ്റം ചെയ്തതായും പരാതി. സംഭവത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിവളപ്പിലാണ് സംഭവം.

Fight between two ladies and security staff in a hospital, Thiruvananthapuram, News, Local News, Complaint, Police, Kerala

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

മേനംകുളം സ്വദേശിനി തിങ്കളാഴ്ച രാവിലെ അഞ്ചുമണിയോടെ കഴക്കൂട്ടത്തെ ആശുപത്രിക്കുമുന്നില്‍ സ്‌കൂടര്‍ നിര്‍ത്തിവെച്ചു. ആശുപത്രിയിലേക്കു വന്നതല്ലാത്തതുകൊണ്ട് അവിടെ പാര്‍ക് ചെയ്യരുതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. എന്നാല്‍ താന്‍ വാഹനം പാര്‍ക് ചെയ്തിട്ടു പോകാനല്ല, കാന്റീനില്‍ ചായ കുടിക്കാനാണ് വന്നതെന്ന് യുവതി പറഞ്ഞു.

ഇതേചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ചായ കുടിക്കുകയായിരുന്ന ഒരു ആശുപത്രിജീവനക്കാരനും തര്‍ക്കത്തിലേര്‍പെട്ടു. തന്നെ തെറിവിളിച്ചെന്നും ആശുപത്രി ജീവനക്കാരന്‍ തന്റെ മുഖത്തു ചായ ഒഴിച്ചെന്നും പറഞ്ഞ് യുവതി പിന്നീട് കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കി.

യുവതിയും അമ്മയും ചേര്‍ന്ന് തങ്ങളെ കൈയേറ്റം ചെയ്തെന്നാണ് ജീവനക്കാരുടെ പരാതി. ജീവനക്കാരന്റെ കൈയിലിരുന്ന ചായ അബദ്ധത്തില്‍ വീണതാണെന്ന് അവര്‍ പറയുന്നു. പൊലീസിനു ലഭിച്ച സി സി ടി വി ദൃശ്യങ്ങളില്‍ ഉന്തും തള്ളുമുണ്ടായതായി തെളിഞ്ഞിട്ടുണ്ട്. കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിച്ചു പരിശോധിച്ചിട്ടാകും പൊലീസ് തുടര്‍ നടപടിയെടുക്കുക.

Keywords: Fight between two ladies and security staff in a hospital, Thiruvananthapuram, News, Local News, Complaint, Police, Kerala.

Post a Comment