Follow KVARTHA on Google news Follow Us!
ad

പരീക്ഷാ പേടിയെന്ന് സംശയം; ഒന്നാംവര്‍ഷ ബി ഡി എസ് വിദ്യാര്‍ഥി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Hyderabad,News,Hang Self,Family,Student,Examination,National,
ഹൈദരാബാദ്: (www.kvartha.com 20.02.2022) പരീക്ഷാ പേടിയെന്ന് സംശയം, ഒന്നാംവര്‍ഷ ബി ഡി എസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ സൈദാബാദിലാണ് സംഭവം. 19 കാരനായ ബിഡിഎസ് വിദ്യാര്‍ഥി കെ കിരണ്‍ കുമാര്‍ റെഡ്ഡിയെ ആണ് ശനിയാഴ്ച വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Exam fear drives Hyderabad teen to suicide, Hyderabad, News, Hang Self, Family, Student, Examination, National

ബിഡിഎസ് ഒന്നാം വര്‍ഷത്തെ പരീക്ഷ എഴുതാനിരിക്കുകയായിരുന്നു. പരീക്ഷാ ഭയം മൂലം കുട്ടി അസ്വസ്ഥനാകുകയും വിഷാദത്തിലേക്ക് വഴുതി വീഴുകയും ചെയ്തിരുന്നതായി വീട്ടുകാര്‍ പറയുന്നു. ശനിയാഴ്ച, ബന്ധുക്കള്‍ വീട്ടുജോലികളില്‍ മുഴുകിയിരിക്കുകയായിരുന്നു.

പിന്നീട് നോക്കിയപ്പോഴാണ് കിരണ്‍ തൂങ്ങിനില്‍ക്കുന്നത് കാണുന്നത്. ഉടന്‍തന്നെ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Keywords: Exam fear drives Hyderabad teen to suicide, Hyderabad, News, Hang Self, Family, Student, Examination, National.

Post a Comment