'എല്ലാം ശരിയാകും'; രാജ്യം ഏറ്റവും മോശമായ നിമിഷങ്ങളിലൂടെ കടന്നുപോവുമ്പോൾ ശുഭാപ്തിവിശ്വാസം തുളുമ്പുന്ന വാക്കുകളുമായി യുക്രേനിയൻ വനിതാ സൈനിക; വീഡിയോ ഏറ്റെടുത്ത് ലോകം

 


കൈവ്: (www.kvartha.com 28.02.2022) ബോംബുകളും മിസൈലുകളുമായി റഷ്യൻ സൈന്യം യുക്രൈനിൽ ആക്രമണം തുടരുമ്പോൾ ജനങ്ങൾക്ക് സന്തോഷിക്കാൻ ഒരു കാരണവുമില്ല. പക്ഷേ ഇതിനിടയിലും ഒരു യുക്രേനിയൻ വനിതാ സൈനികയുടെ, ഭാവിയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. 'ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു, സൂര്യൻ പ്രകാശിക്കുന്നു, പക്ഷികൾ പാടുന്നു, എല്ലാം ശരിയാകും. ഉക്രെയ്ൻ നീണാൾ വാഴട്ടെ' - സൈനികൾ വീഡിയോയിൽ പറയുന്നു.
                          
'എല്ലാം ശരിയാകും'; രാജ്യം ഏറ്റവും മോശമായ നിമിഷങ്ങളിലൂടെ കടന്നുപോവുമ്പോൾ ശുഭാപ്തിവിശ്വാസം തുളുമ്പുന്ന വാക്കുകളുമായി യുക്രേനിയൻ വനിതാ സൈനിക; വീഡിയോ ഏറ്റെടുത്ത് ലോകം

സ്ത്രീ ആരാണെന്നോ വീഡിയോയുടെ യഥാർഥ ഉറവിടം എന്താണെന്നോ അറിവായിട്ടില്ല. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ ചിത്രങ്ങളും വീഡിയോകളും ലോകമെമ്പാടും പ്രചരിക്കുമ്പോൾ, യുദ്ധത്തിന്റെ മുൻനിരയിലുള്ളവരുടെ പോസിറ്റീവ് വീക്ഷണം നിലവിലെ സാഹചര്യത്തിൽ അസ്വസ്ഥരായ ദശലക്ഷക്കണക്കിന് ആളുൾക്ക് ആശ്വാസം നൽകുന്നു.

'സൈനികന്റെ ധൈര്യവും പ്രതീക്ഷയും ജനങ്ങളെ ആഴത്തിൽ സ്പർശിച്ചിട്ടുണ്ട്'. വീഡിയോയെ കുറിച്ച് ഒരു വ്യക്തി ട്വീറ്റ് ചെയ്തു. 'നാസികളോട് യുദ്ധം ചെയ്യാൻ ഇസ്രാഈൽ വിട്ട് പോയ ഹന്ന സീനസിന്റെ 'എലി എലി' എന്ന ഗാനം ഇത് എന്നെ ഓർമിപ്പിക്കുന്നു..... ജീവിതത്തെയും പ്രതീക്ഷയെയും നെഞ്ചേറ്റാൻ ഹൃദയഭേദകമായ ഗാനം' - മറ്റൊരാൾ കുറിച്ചു.
കഴിഞ്ഞ വർഷം ഡിസംബറിൽ യുക്രേനിയൻ പ്രതിരോധ മന്ത്രാലയം, യുദ്ധസമാനമായ സാഹചര്യമുണ്ടായാൽ സ്ത്രീകൾക്ക് നിർബന്ധിത സൈനിക സേവനത്തിനുള്ള ഒരു ഉത്തരവ് പുറപ്പെടുവിച്ചതായി 'കൈവ് ഇൻഡിപെൻഡന്റ്' റിപോർട് ചെയ്തു. ദി വാൾസ്ട്രീറ്റ് ജേണൽ പറയുന്നതനുസരിച്ച്, യുക്രെയ്നിലെ സൈനിക ശക്തിയുടെ 15 ശതമാനം സ്ത്രീകളാണ്.

Keywords:  News, World, Ukraine, Russia, Top-Headlines, War, Attack, Soldiers, Woman, Video, Viral, 'Everything will be fine': Ukrainian woman soldier's video fills netizens with optimism.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia