Follow KVARTHA on Google news Follow Us!
ad

റഷ്യയെ യൂറോപ്യന്‍ മനുഷ്യാവകാശസംഘടനയില്‍ നിന്നും പുറത്താക്കി; തീരുമാനം 47 അംഗ കൗണ്‍സിലിന്റേത്

European human rights organization suspends Russia#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

വാഷിങ്ടണ്‍: (www.kvartha.com 26.02.2022) റഷ്യയെ യൂറോപ്യന്‍ മനുഷ്യാവകാശസംഘടനയില്‍ നിന്നും പുറത്താക്കി. 47 അംഗ കൗണ്‍സിലാണ് പുറത്താക്കാനുള്ള സുപ്രധാന തീരുമാനമെടുത്തത്. റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്നാണ് തീരുമാനമെന്നും അടിയന്തര സ്വഭാവമുള്ളതാണ് പുറത്താക്കലെന്നും സംഘടന അറിയിച്ചു. 

1949 ല്‍ സ്ഥാപിതമായ സംഘടനയില്‍ റഷ്യ സജീവ അംഗമായിരുന്നു. തൊട്ടടുത്ത കാലം വരെ റഷ്യ പ്രധാനപ്പെട്ട എല്ലാ മനുഷ്യാവകാശ വിഷയങ്ങളിലും സജീവമായി പങ്കെടുത്തുവെന്ന് സംഘടന പുറത്താക്കല്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

News, World, International, Washington, Russia, Ukraine, Human- rights, Trending, European human rights organization suspends Russia


അതേസമയം, ഭരണം അട്ടിമറിക്കാനായി യുക്രൈന്‍ സൈന്യത്തോട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ആഹ്വാനം ചെയ്തു. നിലവിലെ ഭരണകൂടം ഭീകരരുടേതാണെന്നും നവനാസികളും ലഹരിക്ക് അടിമപ്പെട്ടവരുമാണ് ഭരണനേതൃത്വത്തിലുള്ളതെന്നും പുടിന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട് ചെയ്യുന്നു. സെലന്‍സ്‌കി ഭരണകൂടത്തെ പുറത്താക്കും വരെ ആക്രമണം തുടരുമെന്നും പുടിന്‍ പറഞ്ഞു. 

Keywords: News, World, International, Washington, Russia, Ukraine, Human- rights, Trending, European human rights organization suspends Russia

Post a Comment