ശ്രീലങ്കന്‍ ക്രികറ്റ് താരങ്ങള്‍ സഞ്ചരിച്ച ബസിനുള്ളില്‍നിന്ന് ബുളറ്റ് ഷെലുകള്‍ കണ്ടെത്തിയതായി റിപോര്‍ട്; അന്വേഷണം ആരംഭിച്ചു
Feb 28, 2022, 14:57 IST
ന്യൂഡെല്‍ഹി: (www.kvartha.com 28.02.2022) ഇന്‍ഡ്യയില്‍ ക്രികറ്റ് പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ സഞ്ചരിച്ച ബസില്‍നിന്ന് ബുളറ്റ് ഷെലുകള്‍ കണ്ടെടുത്തതായി റിപോര്‍ട്. ചണ്ഡീഗഡിലെ ഹോടെലില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക് താരങ്ങളെ എത്തിച്ച ബസില്‍ നിന്നാണ് ഷെലുകള്‍ കണ്ടെടുത്തതെന്ന് ഛണ്ഡീഗഡ് പൊലീസ് അറിയിച്ചു.
ശ്രീലങ്കന്‍ ടീമിന്റെ യാത്രകള്‍ക്കായി ഉപയോഗിച്ച ബസില്‍ സാധനങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് വെടിയുണ്ടകളുടെ ഷെലുകള്‍ കണ്ടെത്തിയതെന്നാണ് വിവരം. താരങ്ങള്‍ മൊഹാലിയിലെ മൈതാനത്തേക്ക് പോയത് ഈ ബസിലായിരുന്നു.
ടീം അംഗങ്ങള്‍ താമസിച്ച ഹോടെലിന് സമീപം ബസ് നിര്‍ത്തിയിട്ട സമയത്താണ് പരിശോധന നടത്തിയത്. ചണ്ഡീഗഡിലെ താര ബ്രദേഴ്സ് എന്ന സ്ഥാപനത്തില്‍നിന്ന് വാടകയ്ക്കെടുത്ത ബസായിരുന്നു ഇതെന്ന് പൊലീസ് പറഞ്ഞു. ഇതേ ബസ് ഒരു വിവാഹ ചടങ്ങിന്റെ ആവശ്യത്തിനായി വാടകയ്ക്ക് എടുത്തിരുന്നതായും വിവരമുണ്ട്.
ബസിന്റെ ഡ്രൈവറെയും ഉടമയെയും പൊലീസ് ചോദ്യം ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. മെറ്റല്‍ ഡിറ്റക്ടറുകള്‍ ഉപയോഗിച്ചു പരിശോധന നടത്തി. വലിയ തോതിലുള്ള സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നാണ് റിപോര്‍ട്.
ട്വന്റി20 പരമ്പരയ്ക്കുശേഷം ശ്രീലങ്കന്‍ ടീം ഇന്‍ഡ്യയ്ക്കെതിരായ ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഒരുങ്ങുകയാണ്. മൊഹാലിയിലും ബെംഗ്‌ളൂറിലുമാണ് മത്സരങ്ങള്‍. ട്വന്റി20 പരമ്പര ഇന്‍ഡ്യ തൂത്തുവാരിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.