Follow KVARTHA on Google news Follow Us!
ad

സ്‌കൂളില്‍ നിന്ന് 8 ലക്ഷം കവര്‍ന്നെടുത്ത പ്രിന്‍സിപലും കന്യാസ്ത്രീയുമായ 80 കാരിക്ക് ജയില്‍ ശിക്ഷ; പണമത്രയും ചിലവഴിച്ചത് കേട്ട് മൂക്കത്ത് വിരലുവച്ച് വിചാരണ കോടതി, സംഭവം ഇങ്ങനെ

Elderly nun sentenced to prison for gambling away elementary schools funds#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

വാഷിങ്ടണ്‍: (www.kvartha.com 08.02.2022) സ്‌കൂളില്‍ നിന്ന് എട്ട് ലക്ഷം കവര്‍ന്നെടുത്ത പ്രിന്‍സിപലും കന്യാസ്ത്രീയുമായ 80 കാരിക്ക് ജയില്‍ ശിക്ഷ. സ്‌കൂള്‍ അകൗണ്ടില്‍ നിന്നുള്ള 8.35 ലക്ഷം ഡോളര്‍ വിവിധ ഘട്ടങ്ങളിലായി മറ്റു അകൗണ്ടുകളിലേക്ക് മാറ്റി കന്യാസ്ത്രീ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചത്. 12 വര്‍ഷവും ഒരു ദിവസവും നീളുന്ന തടവ് ശിക്ഷയാണ് 80 കാരിയായ മാര്‍ഗരറ്റിന് കോടതി വിധിച്ചത്.

അമേരികയിലെ ലോസ്ഏഞ്ചല്‍സിലാണ് സംഭവം. ഓഡിറ്റിങ്ങിനിടെ തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോള്‍ സ്‌കൂള്‍ ജീവനക്കാരെ ഉപയോഗിച്ച് കൃത്രിമ കണക്കുകളുണ്ടാക്കി രക്ഷപ്പെടാനും ഇവര്‍ ശ്രമം നടത്തിയിരുന്നുവെന്ന് അന്വേഷണ ഉദ്യേഗസ്ഥര്‍ പറഞ്ഞു. 

കവര്‍ന്നെടുത്ത പണമത്രയും ചിലവഴിച്ചത് എന്തിനായിരുന്നുവെന്ന് വിചാരണയ്ക്കിടെ കോടതിയില്‍ അവര്‍ പറയുന്നത് കേട്ടപ്പോള്‍ കോടതിയിലുണ്ടായിരുന്നവരത്രയും മൂക്കത്ത് വിരലുവച്ചു നിന്നുപോയി. പണമത്രയും അവര്‍ ചിലവഴിച്ചത് ചൂതാട്ട കേന്ദ്രങ്ങളിലും ആഡംബര റിസോര്‍ട്ടുകളിലുമായിരുന്നത്രെ. ഇതുസംബന്ധിച്ച് കോടതിയില്‍ അവര്‍ കുറ്റസമ്മതം നടത്തി. ഒഴിവ് ദിവസങ്ങള്‍ കാലിഫോര്‍ണിയയിലെ ആഡംബര റിസോര്‍ടുകളിലാണ് മാര്‍ഗരറ്റ് ചിലവഴിച്ചത്.

News, World, Washington, School, Funds, Finance, Fraud, Nun, Prison, Punishment, Elderly nun sentenced to prison for gambling away elementary schools funds


'അവര്‍ ചൂതാട്ടത്തിന് അടിമയായിരുന്നു' - 80 കാരിയായ മേരി മാര്‍ഗരറ്റിന്റെ അഭിഭാഷകന്‍ പറഞ്ഞു. 'എന്റെ മേല്‍ മറ്റുള്ളവര്‍ സമര്‍പിച്ച വിശ്വാസത്തോട് ഞാന്‍ വഞ്ചന കാണിച്ചു. ഞാന്‍ ശിക്ഷ അര്‍ഹിക്കുന്നു' -മാര്‍ഗരറ്റ് ഒടുവില്‍ കോടതിയില്‍ നടത്തിയ കുറ്റസമ്മതത്തില്‍ പറയുന്നു.  

നേരത്തെ സഭാധികൃതരുടെ മുന്നിലും മാര്‍ഗരറ്റ് കുറ്റസമ്മതം നടത്തിയിരുന്നു. സഭയിലെ പുരുഷന്‍മാരായ പുരോഹിതര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും പരിഗണനകളും കിട്ടുന്നുണ്ടെന്നും അതിനാല്‍ താനും അത് അര്‍ഹിക്കുന്നുണ്ടെന്നുമായിരുന്നു മോഷണം നടത്തിയതിന്റെ കാരണമായി മാര്‍ഗരറ്റ് സഭാധികൃതരോട് പറഞ്ഞതെന്നാണ് വിവരം. 

Keywords: News, World, Washington, School, Funds, Finance, Fraud, Nun, Prison, Punishment, Elderly nun sentenced to prison for gambling away elementary schools funds

Post a Comment