കൊച്ചി: (www.kvartha.com 18.02.2022) ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വയോധികന് 74,000 രൂപയും കോളജ് വിദ്യാര്‍ഥിക്ക് 25,000 രൂപയും നഷ്ടമായി. പണം വീണ്ടെടുക്കാന്‍ പൊലീസിന്റെ സഹായം തേടി ഇരകള്‍. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട 74,498 രൂപ തിരിച്ചുപിടിക്കാന്‍ എറണാകുളം റൂറല്‍ പൊലീസ് ആണ് 60കാരനെ സഹായിച്ചത്.
ഇയാളുടെ സിം കാര്‍ഡിന്റെ കെവൈസിയുടെ കാലാവധി കഴിഞ്ഞെന്നും പുതുക്കിയില്ലെങ്കില്‍ സേവനം അവസാനിപ്പിക്കുമെന്നും പറഞ്ഞ് തട്ടിപ്പുകാരന്‍ കഴിഞ്ഞ മാസമാണ് വയോധികനെ ഫോണില്‍ വിളിച്ചതെന്ന് പൊലീസ് പറഞ്ഞു.
വിളിച്ചയാള്‍ മൊബൈല്‍ നമ്പറും നല്‍കി. പിന്നീട് തട്ടിപ്പുകാര്‍ ഇരയോട് ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ അറിയിച്ചു. ആപ് ബി എസ് എന്‍ എലിന്റേതുമായി സാമ്യമുള്ളതിനാല്‍, അദ്ദേഹം ഒട്ടും മടി കൂടാതെ പറഞ്ഞത് അനുസരിക്കുകയും ചെയ്തു.
മണിക്കൂറുകള്‍ക്കകം തന്നെ വയോധികന്റെ അകൗണ്ടിലെ മുഴുവന്‍ പണവും നഷ്ടമായതായി പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് പണം നഷ്ടപ്പെട്ടതായി കാണിച്ച് പരാതിയുമായി എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തികിനെ സമീപിച്ചത്. തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സൈബര്‍ വിദഗ്ധരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു. അന്വേഷണത്തില്‍ പണം ഒരു വെര്‍ച്വല്‍ ഗെയിമിംഗ് ആപിലേക്കാണ് പോയതെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ആപിന്റെ ലീഗല്‍ സെലിനെ സമീപിക്കുകയും ഇരയുടെ ബാങ്ക് അകൗണ്ടിലേക്ക് തുക പുനഃസ്ഥാപിക്കുകയും ചെയ്തു.
സമാനമായ മറ്റൊരു കേസില്‍ ഒരു കോളജ് വിദ്യാര്‍ഥിക്കാണ് 25,000 രൂപ നഷ്ടമായതെന്ന് റൂറല്‍ പൊലീസ് പറഞ്ഞു. ഒ എല്‍ എക്സില്‍ ക്യാമറ വില്‍ക്കുന്നതിന്റെ പരസ്യം കണ്ടാണ് യുവാവ് അതില്‍ നല്‍കിയ നമ്പറില്‍ ബന്ധപ്പെട്ടത്. പട്ടാള ഉദ്യോഗസ്ഥനാണെന്നും സിയാലില്‍ ജോലി ചെയ്യുന്നയാളാണെന്നുമാണ് പരസ്യം നല്‍കിയ ആള്‍ വിളിച്ചപ്പോള്‍ പറഞ്ഞത്.
ഇയാള്‍ ആവശ്യപ്പെട്ടതനുസരിച്ച് യുവാവ് 25,000 രൂപ അഡ്വാന്‍സായി പറഞ്ഞ അകൗണ്ടിലേക്ക് അയച്ചുകൊടുത്തു. എന്നാല്‍ ക്യാമറ വാങ്ങാനായി വിദ്യാര്‍ഥി പണം നല്‍കിയ ആളെ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ സ്വിച് ഓഫ് ആയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സംഘം ഉടന്‍ ഇടപെട്ട് പണം കൈമാറ്റം മരവിപ്പിച്ചു. ഇത്തരം തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അജ്ഞാതരുടെ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും മറുപടി നല്‍കുമ്പോള്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും. ആപുകള്‍ ശ്രദ്ധാപൂര്‍വം ഡൗണ്‍ലോഡ് ചെയ്യണമെന്നും എസ്പി മുന്നറിയിപ്പു നല്‍കി.
Keywords: Elderly man loses R74k, college student R25k ; Cops help recover money, Kochi, News, Cheating, Police, Probe, Phone call, Kerala.