Follow KVARTHA on Google news Follow Us!
ad

വൃദ്ധ ദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്തു; ഭാര്യ മരണത്തിന് കീഴടങ്ങി, ഭര്‍ത്താവ് ആശുപത്രിയില്‍; മകന്‍ കസ്റ്റഡിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Gun attack,Local News,Police,Custody,Injured,hospital,Treatment,National,
മീററ്റ്: (www.kvartha.com 28.02.2022) വെടിയേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്നനിലയില്‍ വൃദ്ധ ദമ്പതികളെ സ്വന്തം വീടിനുള്ളില്‍ കണ്ടെത്തി. യുപിയില്‍ നടന്ന സംഭവത്തില്‍ കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന ദമ്പതികളുടെ മകനെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.

Elderly couple shot at, wife dies; son detained, Gun attack, Local News, Police, Custody, Injured, Hospital, Treatment, National

ആക്രമിക്കപ്പെട്ട ദമ്പതികളില്‍ ഭാര്യ ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മരിച്ചു. ഭര്‍ത്താവ് മീററ്റിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുലന്ദ് ഷഹറിലെ വിമല നഗര്‍ പ്രദേശത്ത് ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ദമ്പതികളായ ഓം പ്രകാശ് (60), മഞ്ജു പ്രകാശ് (55) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ വീട്ടില്‍ നിന്നും ഞായറാഴ്ച രാത്രി വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഓടിയെത്തുകയും വാതിലില്‍ തട്ടി വിളിക്കുകയും ചെയ്തു. വാതില്‍ തുറന്നപ്പോള്‍ വെടിയേറ്റ് ദമ്പതികള്‍ നിലത്ത് വീണുകിടക്കുന്ന കാഴ്ചയാണ് കാണുന്നത്.

ദമ്പതികളുടെ മൂന്ന് മരുമക്കളും ഒരു മകനും വീടിനുള്ളില്‍ ഉണ്ടായിരുന്നു. 'അയല്‍വാസികള്‍ കതകിന് മുട്ടിയപ്പോള്‍, മകന്‍ യതേന്ദ്ര കുമാര്‍ വാതില്‍ തുറന്ന്, കവര്‍ചക്കാര്‍ കുടുംബത്തെ ബന്ദികളാക്കിയെന്നും അലമാരയുടെ താക്കോല്‍ നല്‍കാന്‍ വിസമ്മതിച്ച മാതാപിതാക്കളെ വെടിവച്ചതായും പറഞ്ഞു.

എന്നാല്‍ സാഹചര്യത്തെളിവുകള്‍ മകന്റെ വാദങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു,' എന്ന് എസ് എസ് പി സന്തോഷ് സിംഗ് പറഞ്ഞു. ദമ്പതികളുടെ മരുമക്കള്‍ ഒരു മുറിയില്‍ ഉറങ്ങുകയായിരുന്നുവെന്നും വെടിയൊച്ച കേട്ട് പുറത്തിറങ്ങുകയായിരുന്നുവെന്നും അവര്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു.

ദമ്പതികള്‍ക്ക് നാല് ആണ്‍മക്കളുണ്ടെന്നും മൂന്ന് പേര്‍ വിവാഹിതരാണെന്നും പൊലീസ് പറഞ്ഞു. ഇളയവന്‍ ഗാസിയാബാദില്‍ ജോലി ചെയ്യുന്നു. ഓം പ്രകാശ് അടുത്തിടെ തന്റെ സ്ഥലം 12.5 ലക്ഷം രൂപയ്ക്ക് വിറ്റ് ഈ പണം ഉപയോഗിച്ച് മറ്റൊരിടത്ത് ഭൂമി വാങ്ങി.

ബാക്കിയുള്ള പണം തന്റെ രണ്ട് ആണ്‍മക്കള്‍ക്കും മരുമക്കളില്‍ ഒരാള്‍ക്കും വേണ്ടി ചെലവഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യതേന്ദ്ര കൊലപാതകം ആസൂത്രണം ചെയ്തപ്പോള്‍ ദമ്പതികളുടെ രണ്ട് ആണ്‍മക്കള്‍ സ്ഥലത്തുണ്ടായിരുന്നില്ല. അവര്‍ ഹരിദ്വാറിലേക്ക് കന്‍വാറുകളെ കൊണ്ടുപോകാന്‍ പോയിരുന്നു. മാതാപിതാക്കള്‍ ജ്യേഷ്ഠസഹോദരന്മാര്‍ക്ക് പണവും സ്വത്തും നല്‍കിയതില്‍ യതേന്ദ്രയ്ക്ക് അതൃപ്തിയുണ്ടായിരുന്നു,' എന്നും അന്വേഷണത്തില്‍ ഉള്‍പെട്ട ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംഭവത്തില്‍ യഥാര്‍ഥ കുറ്റവാളിയെ കണ്ടെത്തി റിപോര്‍ട് സമര്‍പിക്കുന്നതുവരെ യതേന്ദ്രയെ പൊലീസ് ലോകപ്പില്‍ സൂക്ഷിക്കുമെന്നും, സംഭവത്തില്‍ 'അജ്ഞാതര്‍'ക്കെതിരെ കൊലപാതകം, ആക്രമണം എന്നീ വകുപ്പുകള്‍ പ്രകാരം എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു.

Keywords: Elderly couple shot at, wife dies; son detained, Gun attack, Local News, Police, Custody, Injured, Hospital, Treatment, National.

Post a Comment