Follow KVARTHA on Google news Follow Us!
ad

റിപബ്ലിക് ദിന പരേഡില്‍ മികച്ച ടാബ്ലോക്കുള്ള പുരസ്‌കാരം നേടി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാതൃക; കാവിവത്കരിക്കാനുള്ള ശ്രമങ്ങളാണ് പ്രതിധ്വനിക്കുന്നതെന്ന് വിമര്‍ശനങ്ങള്‍

Education Ministry Tableau Gets Best Tableau Award In Republic Day Parade 2022#ദേശീയവാര്‍ത്തകള്‍ #ന്യൂ സ്റൂം #ഇന്നത്തെവാർത്തകൾ

ന്യുഡെല്‍ഹി: (www.kvartha.com 04.02.2022) ഈ വര്‍ഷത്തെ 73-ാമത് റിപബ്ലിക് ദിന പരേഡില്‍ മികച്ച ടാബ്ലോക്കുള്ള പുരസ്‌കാരം നേടി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാതൃക. കേന്ദ്ര മന്ത്രാലയങ്ങളുടെ മത്സര വിഭാഗത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ടാബ്ലോ മികച്ച ടാബ്ലോക്കുള്ള പുരസ്‌കാരം
നേടിയതായി കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. 

2022ലെ റിപബ്ലിക് ദിന പരേഡിലെ ടാബ്ലോ മത്സരത്തില്‍ വിജയിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും മികച്ച ടാബ്ലോക്കുള്ള ബഹുമതി നേടിയതില്‍ പ്രത്യേകം സന്തോഷിക്കുന്നതായും  വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന വശങ്ങള്‍ ഉള്‍പെടുത്തി 'വേദങ്ങള്‍ മുതല്‍ മെറ്റാവേര്‍സ് വരെ' എന്ന വിഷയത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം ടാബ്ലോ പ്രദര്‍ശിപ്പിച്ചത്. 

News, National, India, New Delhi, Award, Republic Day, Education Ministry Tableau Gets Best Tableau Award In Republic Day Parade 2022


വേദങ്ങള്‍, ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം തുടങ്ങിയ പുരാതനകാലത്തെ  വിദ്യാഭ്യാസം മുതല്‍ ഓഗ്മെന്റഡ് റിയാലിറ്റിയും വെര്‍ച്വല്‍ റിയാലിറ്റിയും പോലുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകളുള്ള വിദ്യാഭ്യാസം വരെയുള്ള മാറ്റങ്ങളാണ് ടാബ്ലോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. പുരാതന കാലം മുതല്‍ ആധുനിക യുഗം വരെയുള്ള വിദ്യാഭ്യാസ വിചക്ഷണരുടെയും ശാസ്ത്രജ്ഞരുടെയും ചിത്രങ്ങളും ടാബ്ലോയില്‍ ഉണ്ടായിരുന്നു.

എന്നാല്‍, വിദ്യാഭ്യാസത്തെ കാവിവത്കരിക്കാനുള്ള ശ്രമങ്ങളാണ് ടാബ്ലോയിലും പ്രതിധ്വനിക്കുന്നതെന്ന് വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. കേരളം ഉള്‍പെടെയുള്ള ചില സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍ റിപബ്ലിക് ദിന പരേഡില്‍  അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Keywords: News, National, India, New Delhi, Award, Republic Day, Education Ministry Tableau Gets Best Tableau Award In Republic Day Parade 2022

Post a Comment