Follow KVARTHA on Google news Follow Us!
ad

പുറത്തുവരുന്നത് ഭയാനകമായ കഥകൾ; '3 - 4 സ്പൂണ്‍ ചോറ് മാത്രം കഴിച്ചു, ഷൂട്-അറ്റ്-സൈറ്റ് നിർദേശമുണ്ട്; യുക്രൈനില്‍ കുടുങ്ങിയ ഇന്‍ഡ്യന്‍ വിദ്യാർഥി പീഡന അനുഭവം പറയുന്നു

Eaten only 3-4 spoons of rice, shoot-at-site orders are there': Indian student stranded in Ukraine narrates #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ന്യൂഡെല്‍ഹി: (www.kvartha.com 28.02.2022) വിദ്യാർഥികള്‍ ഉള്‍പെടെ നിരവധി ഇന്‍ഡ്യക്കാര്‍ അതിര്‍ത്തികളില്‍ കുടുങ്ങി കിടക്കുകയോ ബങ്കറുകളില്‍ അഭയം തേടുകയോ ചെയ്യുന്ന ഭയാനകമായ കഥകളാണ് യുക്രൈനില്‍ നിന്ന് പുറത്തുവരുന്നത്. പോളൻഡിലേക്കും സ്ലൊവാക്യയിലേക്കും അതിര്‍ത്തി കടക്കാന്‍ ഇന്‍ഡ്യക്കാര്‍ക്ക് അനുവാദമില്ലെന്നും റഷ്യന്‍ ആക്രമണത്തിന്റെ വെളിച്ചത്തില്‍ ഒരിടത്തും പോകാന്‍ കഴിയില്ലെന്നും കഴിഞ്ഞ ദിവസം വൈകുന്നേരം റിപോര്‍ടുകളുണ്ടായിരുന്നു.
                       
News, National, New Delhi, Top-Headlines, India, Students, Ukraine, Russia, War, Attack, Eaten only 3-4 spoons of rice, shoot-at-site orders are there': Indian student stranded in Ukraine narrates ordeal.

കഴിഞ്ഞ നാല് ദിവസമായി തങ്ങള്‍ ഒരു ദിവസം മൂന്നോ, നാലോ സ്പൂണ്‍ ചോറ് മാത്രമാണ് കഴിച്ചതെന്ന് ഇന്‍ഡ്യന്‍ വിദ്യാർഥിയായ പ്രിയയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപോർട് ചെയ്തു. വിദ്യാര്‍ത്ഥികള്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവര്‍ക്ക് സഹായം ആവശ്യമാണെന്നും അവർ ആവശ്യപ്പെട്ടു.

അതാത് കോളജുകളില്‍ നിന്ന് നൂറുകണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് മണിക്കൂറുകളോളം നീണ്ട ക്യൂവില്‍ നിന്ന ശേഷം, പോളിഷ്, സ്ലോവാക്യന്‍ അതിര്‍ത്തികളില്‍ എത്തിയവരെ തിരിച്ചയച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ നിരാശരായി, അവരുടെ വിവരങ്ങള്‍ ഇന്‍ഡ്യന്‍ അധികാരികളെ അറിയിക്കാന്‍ മാധ്യമ സ്ഥാപനങ്ങളിലേക്ക് വീഡിയോ കോളുകള്‍ ചെയ്തു.

അതിനിടെയാണ് ചെര്‍നിവറ്റ്സിയില്‍ കുടുങ്ങിക്കിടക്കുന്ന ചെര്‍നിവറ്റ്സി നാഷനല്‍ യൂനിവേഴ്സിറ്റിയിലെ 21 ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികളുടെ വിവരം പുറത്തുവന്നത്. യുദ്ധം രൂക്ഷമായതിനാല്‍, പ്രാദേശിക അധികാരികള്‍ ഷൂട് അറ്റ്-സൈറ്റ് ഉത്തരവുകള്‍ പുറപ്പെടുവിച്ചതായി അവരെ അറിയിച്ചു.' ഞങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തില്‍ ട്രെയിനില്‍ കയറാന്‍ ഇന്‍ഡ്യന്‍ എംബസി ആവശ്യപ്പെട്ടു. അങ്ങനെയാണ് ചെര്‍ണിവറ്റ്സിയിലെത്തിയത്, ഇതുവരെ ഏകദേശം 2.5 ലക്ഷം രൂപ ചെലവഴിച്ചെന്നും പ്രിയ പറഞ്ഞു. ട്രെയിന്‍ ലഭ്യമല്ല, ഞങ്ങള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടുകയാണെന്നും' പ്രിയ പറഞ്ഞു.

ചെര്‍നിവറ്റ്സിയില്‍ കുടുങ്ങിയ 21 വിദ്യാര്‍ത്ഥികളില്‍ 11 പേര്‍ പെണ്‍കുട്ടികളും പത്ത് ആണ്‍കുട്ടികളുമാണ്. യുക്രൈന്‍ പൊലീസ് വിദ്യാര്‍ത്ഥിനികളെ ആക്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്തായി ഐഎഎന്‍എസ് റിപോര്‍ട് ചെയ്യുന്നു.

Keywords: News, National, New Delhi, Top-Headlines, India, Students, Ukraine, Russia, War, Attack, Eaten only 3-4 spoons of rice, shoot-at-site orders are there': Indian student stranded in Ukraine narrates ordeal.   
< !- START disable copy paste -->

Post a Comment