മദ്യം നൽകി 70 കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ 2 പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ; പിഴയും വിധിച്ചു

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 11.02.2022) മല്‍കാജ്ഗിരിയില്‍ എഴുപതുകാരിയെ മദ്യം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതികളായ ചിന്നപ്പ ആന്റണി ജോര്‍ജ്ജ് (50), നെനാവത് വിജയ് കുമാര്‍ (53) എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. വിചാരണ നടത്തിയ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കായുള്ള പ്രത്യേക കോടതി ഇരുവര്‍ക്കും 5000 രൂപ വീതം പിഴയും വിധിച്ചു. 2019-ലാണ് സംഭവം നടന്നത്.

മദ്യം നൽകി 70 കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ 2 പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ; പിഴയും വിധിച്ചു

2019 ഡിസംബറില്‍ മല്‍കാജ്ഗിരിയിലെ മിര്‍ജാല്‍ഗുഡ എക്സ് റോഡില്‍ കാത്തുനില്‍ക്കുകയായിരുന്ന വൃദ്ധയെ പ്രതികൾ അനുനയിപ്പിച്ച ശേഷം മദ്യം നല്‍കുകയും പിന്നീട് അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി, കൂടുതല്‍ മദ്യം കഴിപ്പിക്കുകയും അര്‍ധബോധാവസ്ഥയിലായപ്പോൾ സാഹചര്യം മുതലെടുത്ത് ഇരുവരും അവരെ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.

എന്നാല്‍, വൃദ്ധ ബഹളം വെച്ചതോടെ അയല്‍വാസികള്‍ സ്ഥലത്തെത്തി അവരെ രക്ഷപ്പെടുത്തുകയും പൊലീസില്‍ അറിയിക്കുകയും ചെയ്തു.

Keywords: Duo get life term imprisonment in assault case, National, Hyderabad, News, Top-Headlines, Life Imprisonment, Case, Assault, Liquor, Police.



< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia