Follow KVARTHA on Google news Follow Us!
ad

ദുബൈയിലെ ഹിന്ദു ക്ഷേത്രം; മരുഭൂമിയില്‍ ഉയരുന്ന വാസ്തുവിദ്യാ വിസ്മയം

Dubai's Hindu temple: a glimpse at the architectural marvel rising in the desert, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (www.kvartha.com 13.02.2022) ഉയരുന്ന ഒമ്പത് ശിഖരങ്ങള്‍, അലങ്കരിച്ച തൂണുകള്‍, കരകൗശല ശില്‍പങ്ങള്‍ അങ്ങനെ നിരവധി വാസ്തുവിദ്യാ വിസ്മയങ്ങളുമായി ദുബൈയിലെ ഹിന്ദു ക്ഷേത്രം ജബല്‍ അലി മരുഭൂമിയില്‍ അതിവേഗം ഉയരുകയാണ്. ഒക്ടോബറില്‍ ക്ഷേത്ര പ്രതിഷ്ഠ നടത്തുമെന്നാണ് ലഭ്യമായ വിവരം. ഒരു ദിവസം 6,000 ഭക്തരെ സ്വാഗതം ചെയ്യാനുള്ള സംവിധാനം ഉണ്ടിവിടെ.
        
News, UAE, Dubai, Temple, Festival, Gulf, World, Hindu, Dubai's Hindu temple: a glimpse at the architectural marvel rising in the desert.

ജബല്‍ അലിയിലെ ക്ഷേത്രത്തില്‍ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്, കരകൗശല വിദഗ്ധര്‍ നീളമുള്ള സ്റ്റീല്‍ ബാറുകള്‍ മുറിച്ച് കട്ടിയുള്ള തടി സ്ട്രിപുകള്‍ ഇടുന്നു, അത് ക്ഷേത്രത്തിന്റെ ഇന്റീരിയറിന്റെ ഭാഗമാകും. കൂറ്റന്‍ മരങ്ങളാല്‍ നിര്‍മിച്ച വാതിലുകള്‍ മുതല്‍ മണികളും ആനകളും പുഷ്പ രൂപങ്ങളും കൊണ്ട് അലങ്കരിച്ച ഉയരമുള്ള കോണ്‍ക്രീറ്റ് തൂണുകള്‍ വരെ അല്‍ഖൂസ് വര്‍ക് ഷോപുകളില്‍ ഇന്റീരിയറിനായി തയ്യാറാക്കുന്നു.

സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബാറുകളില്‍ നിന്ന് താമരയുടെ രൂപകല്പനകള്‍ സൃഷ്ടിക്കാന്‍ തൊഴിലാളികള്‍ കൃത്യമായി ശ്രദ്ധിക്കുന്നു. മറ്റുള്ളവര്‍ അലൂമിനിയം സ്‌ക്രീനുകളില്‍ വെങ്കല കോട് പെയിന്റ് ചേര്‍ക്കുന്നു. ഫാക്ടറിയില്‍, തൊഴിലാളികള്‍ നാല് മീറ്റര്‍ ഉയരവും 90 കിലോഗ്രാം ഭാരവുമുള്ള തടി വാതിലുകള്‍ പോളിഷ് ചെയ്യുന്നു.

മഷ്റബിയ, അറബിക് പാറ്റേണിലുള്ള ലാറ്റിസ് സ്‌ക്രീനുകളുടെ മിശ്രിതമായ മുന്‍ഭാഗം ജ്യാമിതീയമായിരിക്കണമെന്നും സാധാരണ ഹിന്ദുരീതിയിലായിരിക്കരുത് എന്നായിരുന്നു ആശയമെന്ന് സിറ്റി ഡയമൻഡ് കോണ്‍ട്രാക്ടിംഗ് ഡയറക്ടര്‍, ആര്‍കിടെക്റ്റ് രാഘവ് അറോറ പറഞ്ഞു. കൂടാതെ പരമ്പരാഗത ഹിന്ദു ഡിസൈനുകളും ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'ഹിന്ദു വിശ്വാസികളെ മാത്രമല്ല, ഹിന്ദു സംസ്‌കാരത്തെക്കുറിച്ച് പഠിക്കാന്‍ ഏത് മതവിശ്വാസികള്‍ക്കും ക്ഷേത്രത്തിലെത്താം. ഇതൊരു ഹിന്ദു ഇടം മാത്രമല്ല, സമാധാനത്തിനും ധ്യാനത്തിനുമുള്ള ഇടമാണ്- അദ്ദേഹം പറഞ്ഞു. സാര്‍വത്രിക സമാധാനം, സഹിഷ്ണുത, ഐക്യം എന്നീ പ്രതീകങ്ങളെ സൂചിപ്പിക്കുന്നു.
ക്ഷേത്രത്തിന്റെ ഫോടോകള്‍ എടുക്കാന്‍ ആളുകള്‍ എത്തി തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷാവസാനം പ്രധാന വാതിലുകള്‍ തുറന്നാല്‍ വാരാന്ത്യങ്ങളില്‍ 25,000-ത്തിലധികം ആളുകളെ പ്രതീക്ഷിക്കുന്നു.

ദീപാവലി പോലുള്ള ആഘോഷങ്ങളില്‍ ഒരു ലക്ഷത്തിലധികം ഹിന്ദുക്കള്‍ ഇവിടെയെത്തും.900 ടണ്‍ സ്റ്റീല്‍ മാത്രമല്ല, 6,000 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റ്, 1,500 ചതുരശ്ര മീറ്റര്‍ മാര്‍ബിളും നിര്‍മാണത്തിന് ഉപയോഗിച്ചു. 5,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രാര്‍ഥനാ ഹാളിലേക്ക് സൂര്യപ്രകാശം പ്രവഹിക്കുന്നു. ഭക്തര്‍ക്ക് ആഴിക്ക് ചുറ്റും പ്രാർഥിക്കാൻ തുറന്ന മട്ടുപ്പാവും സജ്ജമാക്കിയിട്ടുണ്ട്.

കടപ്പാട്: ദി നാഷനൽ ന്യൂസ്


Keywords: News, UAE, Dubai, Temple, Festival, Gulf, World, Hindu, Dubai's Hindu temple: a glimpse at the architectural marvel rising in the desert.
< !- START disable copy paste -->

Post a Comment