Follow KVARTHA on Google news Follow Us!
ad

രോഗിയുടെ ബന്ധുവില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Local News,Police,Arrested,Doctor,Health Minister,Kerala,
തിരുവനന്തപുരം: (www.kvartha.com 05.02.2022) രോഗിയുടെ ബന്ധുവില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ന്റ് ഡോ. കെ ടി രാജേഷിനെ ആണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തത്.

Money

രോഗിയുടെ ബന്ധുവില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ രാജേഷിനെ നേരത്തെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് അന്വേഷണ വിധേയമായി ഉടന്‍ പ്രാബല്യത്തില്‍ വരത്തക്ക വിധത്തില്‍ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് ഉത്തരവായത്.

രോഗികളില്‍ നിന്നും ചികിത്സയ്ക്കായി പണം ആവശ്യപ്പെടുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇക്കാര്യത്തില്‍ ജനങ്ങളും ശ്രദ്ധിക്കണം. പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നവര്‍ക്കെതിരെ പരാതി നല്‍കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Keywords: Doctor suspended on a complaint that he had taken a bribe from a relative of the patient, Thiruvananthapuram, News, Local News, Police, Arrested, Doctor, Health Minister, Kerala.

Post a Comment