Follow KVARTHA on Google news Follow Us!
ad

നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതിന്റെ സന്തോഷത്തില്‍ പൊലീസുകാര്‍ക്കടക്കം ലഡു വിതരണം ചെയ്ത് ആരാധകന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Dileep,Bail,Cinema,Actor,Kerala,
കൊച്ചി: (www.kvartha.com 07.02.2022) നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതിന്റെ സന്തോഷത്തില്‍ ലഡു വിതരണം ചെയ്ത് ഒരു ആരാധകന്‍. മുഹമ്മദ് അസ്ലം എന്ന യുവാവാണ് പൊലീസുകാര്‍ക്കടക്കം ലഡു വിതരണം ചെയ്ത് തന്റെ സന്തോഷം പ്രകടിപ്പിച്ചത്.

Dileep's fan distributed Laddu, Kochi, News, Dileep, Bail, Cinema, Actor, Kerala

'ഞാന്‍ ദിലീപേട്ടന്റെ ഒരു കടുത്ത ആരാധകനാണ്' എന്ന് പറഞ്ഞ് മാധ്യമങ്ങളുടെ മുന്നില്‍ സ്വയം പരിചയപ്പെടുത്തിയ അസ്ലം മുന്‍കൂട്ടി കൈയില്‍ കരുതിയ മൂന്നോളം ബോക്‌സ് ലഡുവാണ് വിതരണം ചെയ്തത്. ആലുവ കുഞ്ഞുണ്ണിക്കര സ്വദേശിയാണ് ഇയാള്‍. തോട്ടയ്ക്കാട് ഒരു ഓഫിസില്‍ ഹബ് ഇന്‍ചാര്‍ജായി ജോലി നോക്കുന്ന വ്യക്തിയാണ് മുഹമ്മദ് അസ്ലം.

ദിലീപ് തെറ്റ് ചെയ്യില്ലെന്ന് പൂര്‍ണവിശ്വാസം ഉണ്ട്. അതുകൊണ്ടാണ് സത്യത്തോടൊപ്പം, അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നത്. ഫാന്‍ ഗ്രൂപിലൊന്നും താന്‍ അംഗമല്ലെന്നും ദിലീപിന്റെ വളരെ അടുത്തൊരു ആരാധകന്‍ മാത്രമാണെന്നും ഇയാള്‍ വ്യക്തമാക്കി. ഇതിനു മുമ്പ് ദിലീപ് ജയിലിലായ സമയത്തൊക്കെ താന്‍ കൊച്ചിയില്‍ എത്തിയിരുന്നു. ദിലീപേട്ടന്‍ നിരപരാധിയാണ് മുഹമ്മദ് അസ്ലം ലഡു വിതരണത്തിനിടയില്‍ വ്യക്തമാക്കുന്നു.

നിരവധി പേര്‍ മുഹമ്മദ് അസ്ലത്തിന്റെ കൈയില്‍ നിന്നും ലഡു വാങ്ങിക്കഴിക്കുന്നുണ്ട്. ദിലീപേട്ടന് ജാമ്യം കിട്ടിയ സന്തോഷത്തില്‍ തങ്ങളിതു കഴിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് ചില വ്യക്തികള്‍ ലഡു കഴിക്കുന്നത്. പാവം, അയാളും ജീവിക്കട്ടെയെന്നും ചിലര്‍ പറയുന്നുണ്ട്.

Keywords: Dileep's fan distributed Laddu, Kochi, News, Dileep, Bail, Cinema, Actor, Kerala.

Post a Comment