Follow KVARTHA on Google news Follow Us!
ad

ഇവിടെ മദ്യപാനികളുടെ നീണ്ട നിര; കാരണം ഇതാണ്!

Delhi: Tipplers queue up at liquor stores as vendors offer big discount, some below MRPs, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 13.02.2022) വിവിധ ബ്രാന്‍ഡുകളുടെ മദ്യം ചില ഔട് ലെറ്റുകൾ എംആര്‍പിയേക്കാള്‍ വിലക്കുറച്ച് വില്‍ക്കുന്നതിനാല്‍ ശനിയാഴ്ച ഡെല്‍ഹിയിലെ പല പ്രദേശങ്ങളിലെയും മദ്യവില്‍പ്പനശാലകളില്‍ മദ്യപാനികളുടെ നീണ്ട ക്യൂവായിരുന്നു. ജഹാംഗീര്‍പുരി, ഷഹ്ദാര, മയൂര്‍ വിഹാര്‍ എന്നിവിടങ്ങളിലുള്‍പെടെയുള്ള മദ്യവില്‍പ്പനശാലകള്‍ ചില ഐഎംഎഫ്എല്‍ ബ്രാന്‍ഡുകള്‍ക്ക് 35 ശതമാനം വരെ വിലക്കിഴിവുണ്ടായിരുന്നു.
                               
Delhi: Tipplers queue up at liquor stores as vendors offer big discount, some below MRPs

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ലൈസന്‍സ് പുതുക്കുന്നതിനാല്‍ മാര്‍ച് അവസാനത്തോടെ മദ്യവില്‍പ്പനശാലകളില്‍ സ്റ്റോക് തീര്‍ന്നിരിക്കണമെന്ന് കിഴക്കന്‍ ഡെല്‍ഹിയിലെ മദ്യവില്‍പ്പനശാലയിലെ ജീവനക്കാരന്‍ പറഞ്ഞു. ചില ബ്രാന്‍ഡുകള്‍ വിറ്റ് പോകാത്തതിനാല്‍ ചില്ലറ വ്യാപാരികള്‍ ഡിസ്‌കൗണ്ടുകളിലൂടെയും 'ഒന്ന് എടുത്താല്‍, ഒന്ന് ഫ്രീ' പോലുള്ള പ്രത്യേക ഓഫെറുകളിലൂടെയും വിറ്റഴിച്ചു,' അദ്ദേഹം പറഞ്ഞു.

വിവാഹ സീസണ്‍, വാരാന്ത്യം തുടങ്ങിയ നിരവധി ഘടകങ്ങള്‍ കണക്കിലെടുത്ത് മദ്യശാലകളില്‍ സാമൂഹിക അകലം പാലിക്കല്‍ നടപ്പാക്കുന്നുണ്ടെന്ന് മുതിര്‍ന്ന എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് ആളുകള്‍ വന്‍തോതില്‍ മദ്യം വാങ്ങിയതായി വ്യാപാര വിദഗ്ധൻ പറഞ്ഞു. 'കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ചില്ലറ വ്യാപാരികള്‍ തമ്മിലുള്ള മത്സരം കാരണം ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും അതിര്‍ത്തി നഗരങ്ങള്‍ക്ക് സമീപമുള്ള സ്റ്റോറുകളില്‍ തിരക്ക് കൂടുതലായിരുന്നു,' അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഡെല്‍ഹി സര്‍കാരിന്റെ പുതിയ എക്‌സൈസ് നയം നിലവില്‍ വന്നത്.


Keywords: News, National, New Delhi, Liquor, Cash, Function, Delhi: Tipplers queue up at liquor stores as vendors offer big discount, some below MRPs.
< !- START disable copy paste -->

Post a Comment