പുലര്‍ചെ ഒരു മണിയോടെയാണ് നാല് പേര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറിയതെന്ന് അനീഷിന്റെ പിതാവ് സലാം ഖാന്‍ പറഞ്ഞു. അവരില്‍ ഒരാള്‍ പൊലീസ് യൂനിഫോമിലായിരുന്നു. കൈയില്‍ തോക്കും പിടിച്ചിരുന്നു. അവര്‍ അനീഷിനെ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് എറിയുകയായിരുന്നു. എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള അന്വേഷണത്തിനോ ചോദ്യം ചെയ്യലിനോ പൊലീസുകാരെ ആരെയും ആ സ്ഥലത്തേക്ക് അയച്ചിട്ടില്ലെന്ന് ലോകല്‍ പൊലീസ് പറഞ്ഞു. അനീഷ് ഖാന്റെ മൃതദേഹം പോസ്റ്റ് മോർടത്തിനായി അയച്ചിട്ടുണ്ട്.
കല്യാണി സര്‍വകലാശാലയിലെ വിദ്യാർഥിയായിരുന്നു അനീഷ് ഖാന്‍, ഫുര്‍ഫുറ ശരീഫിലെ ഇസ്ലാമിക പണ്ഡിതൻ അബ്ബാസ് സിദ്ദീഖിയുടെ നേതൃത്വത്തിലുള്ള ഇൻഡ്യൻ സെക്യൂലർ ഫ്രണ്ടിന്റെ (ഐഎസ്എഫ്) വിദ്യാർഥി വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. കൊൽകതയിലെ ആലിയ സര്‍വകലാശാലയിലെ പൂര്‍വ വിദ്യാർഥിയായിരുന്നു അനീഷ്, സിഎഎ വിരുദ്ധ സമരത്തിലും പങ്കാളിയായിരുന്നു. ന്യൂനപക്ഷ സര്‍വകലാശാലയുടെ മോശം പ്രവര്‍ത്തനത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന സമരത്തിന് അനീഷ് നേതൃത്വം നല്‍കുന്നുണ്ടായിരുന്നു.
ആലിയ സര്‍വകലാശാലയിലെ വിദ്യാർഥികള്‍ പാര്‍ക് സര്‍കസിലെ വാഴ്‌സിറ്റി ക്യാംപസില്‍ നിന്ന് എന്റലിയിലേക്ക് മെഴുകുതിരി മാര്‍ച് നടത്തി. വിവരമറിഞ്ഞ് ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി സമരക്കാരെ അനുനയിപ്പിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സമരകാര്‍ ആവശ്യപ്പെട്ടു. ചില സമരക്കാര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി.
'സ്വാതന്ത്ര്യാനന്തര ബംഗാളില്‍ ഇത്തരമൊരു ക്രൂരമായ കൊലപാതകം നടന്നിട്ടില്ല. 137 ദിവസമായി ആലിയ സര്‍വകലാശാലയില്‍ അനീഷ് ഖാന്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. ഇത് സര്‍വകലാശാലയെയും അതിന്റെ സംരക്ഷണത്തിനും വേണ്ടിയാണ്. മമതയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് മോശമായി നടപ്പാക്കിയ അകാഡമിക് രീതികള്‍ക്കെതിരെ ആയിരുന്നു സമരം- സംഭവത്തെ അപലപിച്ച സിപിഎം നേതാവ് എം ഡി സലിം പറഞ്ഞു.
സമഗ്രമായ അന്വേഷണം നടത്തി കേസില്‍ ഉള്‍പ്പെട്ടവരെ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ടിഎംസി എംഎല്‍എ സുകാന്ത പാല്‍ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Keywords: News, National, Top-Headlines, Kolkata, Death, Student, Protest, Killed, Case, Death of student leader sparks protests in Kolkata.
< !- START disable copy paste -->