Follow KVARTHA on Google news Follow Us!
ad

'ഞാന്‍ പുടിന്റെ അമ്മയായിരുന്നെങ്കില്‍'; വാത്സല്യം തുളുമ്പുന്ന കവിതയുമായി അമേരികന്‍ നടി, സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ വൈറല്‍; വ്യാപകമായ പരിഹാസങ്ങളും വിമര്‍ശനങ്ങളുമായി നെറ്റിസണ്‍മാര്‍

'Dear Putin, If I Were Your Mother...':Actor Trolled Over Bizarre Video#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂയോര്‍ക്: (www.kvartha.com 25.02.2022) തനിക്ക് പുടിന്റെ അമ്മയാകാന്‍ കഴിയാത്തതില്‍ എനിക്ക് വിഷമമുണ്ടെന്ന കവിതയുമായി അമേരികന്‍ നടി. അനലിന്‍ മകോര്‍ഡിന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ വൈറലാവുകയാണ്. റഷ്യ-യുക്രെയ്ന്‍ യുദ്ധം നടന്നുകൊണ്ടിരിക്കെയാണ് മകോര്‍ഡിന്‍ വിഷയത്തില്‍ പ്രതികരിച്ചത്. നടി സ്വന്തമായി എഴുതിയ കവിത സ്വയം ചൊല്ലിക്കൊണ്ടുതാണ് വീഡിയോ. 

'റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ അമ്മയാകാന്‍ കഴിയാത്തതില്‍ എനിക്ക് വിഷമമുണ്ട്' എന്ന വരികളിലാണ് കവിത തുടങ്ങുന്നത്. കവിതയിലുടനീളം ഒരു അമ്മയുടെ വാത്സല്യത്താല്‍ പുടിനെ സ്‌നേഹിച്ചിരുന്നെങ്കില്‍ അവന്റെ ജീവിതം എങ്ങനെ വ്യത്യസ്തമാകുമെന്നാണ് നടി പറയുന്നത്. 
News, World, International, New York, Video, Social Media, Criticism, War, Trending, Cine Actor, 'Dear Putin, If I Were Your Mother...':Actor Trolled Over Bizarre Video



എന്നാല്‍ മകോര്‍ഡിന്റെ കവിത വ്യാപകമായ പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് ഏറ്റുവാങ്ങിയത്. 'നാര്‍സിസ്റ്റിക്', 'ആത്മരതിക്കാരി' എന്നൊക്കയാണ് ഇവര്‍ മകോര്‍ഡിനെ  വിശേഷിപ്പിക്കുന്നത്. ഈ കവിത കേട്ടാലുടന്‍ പുടിന്‍ മനസ്സലിഞ്ഞ് യുദ്ധം നിര്‍ത്തുമെന്ന് ഇവരെ പരിഹസിച്ച് ചിലര്‍ അഭിപ്രായപ്പെട്ടു. ലോകത്ത് ഇത്രയും വലിയൊരു യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ കവിതചൊല്ലി പ്രസിദ്ധയാവാനാണ്  മകോര്‍ഡിന്‍ ശ്രമിക്കുന്നതെന്ന് നെറ്റിസണ്‍മാര്‍ പറഞ്ഞു. 

എന്നാല്‍ പ്രസക്തമായ ഒരു സന്ദേശമാണ് കവിതയിലൂടെ താരം നല്‍കാന്‍ ശ്രമിക്കുന്നതെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് മകോര്‍ഡിന്റെ കവിതയെ പ്രശംസിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. 

Keywords: News, World, International, New York, Video, Social Media, Criticism, War, Trending, Cine Actor, 'Dear Putin, If I Were Your Mother...':Actor Trolled Over Bizarre Video

Post a Comment