Follow KVARTHA on Google news Follow Us!
ad

ലോകായുക്ത നിലപാട് കടുപ്പിച്ച് കാനവും സംഘവും; പാളയത്തില്‍ പടയെ പിണറായി എങ്ങനെ മെരുക്കും?

CPI strongly stands against lokayuktha ordinance, Pinarayi how to solve this, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആദിത്യന്‍

തിരുവനന്തപുരം: (www.kvartha.com 04.02.2022) ലോകായുക്തവിധി സര്‍കാരിന് തള്ളാമെന്ന ഓര്‍ഡിനന്‍സിനെതിരെ സിപിഐ നിലപാട് കടുപ്പിച്ചതോടെ ഇടതുമുന്നണിയില്‍ വീണ്ടും അഭിപ്രായഭിന്നത ശക്തമായി. സിപിഐ നേതാവായിരുന്ന ഇ ചന്ദ്രശേഖരന്‍ നായര്‍ നിയമ മന്ത്രിയായിരുന്ന കാലത്ത് രണ്ട് പാര്‍ടികളും നിയമസഭയിലും ചര്‍ച ചെയ്ത ശേഷം ഉപേക്ഷിച്ച കാര്യമാണ് ഇപ്പോള്‍ ഭേദഗതിയായി കൊണ്ടുവരുന്നത്. അതാണ് സിപിഐയെ കൂടുതല്‍ ചൊടിപ്പിക്കുന്നത്. മുന്നണിയില്‍ ചര്‍ച നടത്താതെ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയച്ചതും സിപിഐ നിര്‍വാഹകസമിതിയിലെ ഭൂരിപക്ഷം പേര്‍ക്കും പിടിച്ചിട്ടില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണം സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍, വെല്ലുവിളിച്ച് മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും യോഗത്തില്‍ വിമര്‍ശനങ്ങളുയര്‍ന്നു.
                   
News, Kerala, Thiruvananthapuram, CPI, Pinarayi vijayan, Government, Minister, Politics, BJP, CPI(M), Top-Headlines, CPI strongly stands against lokayuktha ordinance, Pinarayi how to solve this.

പ്രതിപക്ഷത്തിനും ബിജെപിക്കും പിന്നാലെ ഇടുമുന്നണിയില്‍ തന്നെ ലോകായുക്തയ്ക്കും സില്‍വര്‍ലൈനിനും എതിരെ ശബ്ദമുയരുന്നത് സര്‍കാരിനും സിപിഎമിനും തലവേദനയായിരിക്കുകയാണ്. ദേവികുളം വിലേജിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള സര്‍കാര്‍ തീരുമാനത്തിനെതിരെ സിപിഐയിലെ കെ ഇ ഇസ്മാഈലും സിപിഎമിലെ എം എം മണിയും രംഗത്തെത്തിയിരുന്നു. മന്ത്രിസഭയില്‍ ഇക്കാര്യം ചര്‍ച ചെയ്യും മുമ്പ് സിപിഐയുടെ റവന്യൂമന്ത്രിയോ, മറ്റ് മന്ത്രിമാരോ പാര്‍ടിയെ വിവരം ധരിപ്പിക്കാത്തതില്‍ കാനത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. അതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങളുണ്ടായിരിക്കുന്നത്.

ഒന്നാം പിണറായി സര്‍കാരിന്റെ കാലത്ത് സിപിഎമിനെയും എന്‍സിപിയേയും കാനം മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. ഭൂമി വിവാദത്തില്‍പ്പെട്ട അന്നത്തെ ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്നായിരുന്നു സിപിഐ നിലപാട്. ഇതില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്തിരുന്നു. എന്നിട്ടും ചാണ്ടിയെ തള്ളാന്‍ സിപിഎം തയ്യാറായില്ല. അവസാനം കോടതിയില്‍ നിന്ന് പരാമര്‍ശം വന്നതോടെയാണ് രാജിവെച്ചത്.

അതുപോലെ കടുത്ത നിലപാടിലേക്ക് സിപിഐ പോയാല്‍ ലോകായുക്തയുടെ കാര്യം മാത്രമല്ല സര്‍കാരിന്റെ സ്വപ്‌നപദ്ധതിയായ സില്‍വര്‍ലൈനിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരും. അതുകൊണ്ട് കാനത്തെയും സംഘത്തെയും പിണറായി എങ്ങനെ മെരുക്കും എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.


Keywords: News, Kerala, Thiruvananthapuram, CPI, Pinarayi vijayan, Government, Minister, Politics, BJP, CPI(M), Top-Headlines, CPI strongly stands against lokayuktha ordinance, Pinarayi how to solve this.
< !- START disable copy paste -->

Post a Comment