തിരുവനന്തപുരം: (www.kvartha.com 08.02.2022) നെടുമങ്ങാട് കോവിഡ് ബാധിതന്‍ ആശുപത്രിയില്‍ തൂങ്ങിമരിച്ചനിലയില്‍. ആര്യനാട് കുളപ്പട സ്വദേശി ജോണ്‍ ഡിയാണ് (50) മരിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സിഎഫ്എല്‍ടിസിയായി പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മൂന്ന് ദിവസം മുന്‍പാണ് ജോണ്‍ കോവിഡ് ബാധിച്ച് ഇവിടെ ചികിത്സയ്‌ക്കെത്തുന്നത്. പ്രമേഹ രോഗിയായിരുന്നു. കാലില്‍ മുറിവുണ്ടായിരുന്നതിനാലാണ് അദ്ദേഹത്തെ സിഎഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ഇന്‍ജെക്ഷനെടുക്കാനായി നഴ്‌സ് മുറിയില്‍ ചെന്ന് നോക്കിയപ്പോഴാണ് ഡ്രിപ് ഇടുന്ന കമ്പിയില്‍ ജോണ്‍ തൂങ്ങിമരിച്ചതായി കാണുന്നത്. മൃതദേഹം നിലവില്‍ നെടുമങ്ങാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉടന്‍തന്നെ മൃതദേഹം പോസ്റ്റുമോര്‍ടെത്തിനായി തിരുവനന്തപുരം മെഡികല്‍ കോളജിലേക്ക് മാറ്റും.
Keywords: Covid patient found dead hanged in hospital, Thiruvananthapuram, News, Dead, Hanged, Police, Hospital, Kerala, Dead Body, Police.