മറ്റൊരു വിവാദത്തിൽ കൂടി ഉൾപെട്ട് ബോളിവുഡ് താരറാണി; വായ്പ തിരിച്ചടച്ചില്ലെന്ന് പരാതി; നടിക്കും അമ്മയ്ക്കും സഹോദരിക്കും കോടതി നോടീസ്

 


മുംബൈ: (www.kvartha.com 14.02.2022) ബോളിവുഡ് താരം ശിൽപ ഷെട്ടി കുന്ദ്ര, സഹോദരി ഷമിത ഷെട്ടി, അമ്മ സുനന്ദ ഷെട്ടി എന്നിവർക്ക് അന്ധേരി മജിസ്‌ട്രേറ്റ് കോടതി സമൻസ് അയച്ചു. 21 ലക്ഷം രൂപ വായ്പ തിരിച്ചടച്ചില്ലെന്ന വ്യവസായിയുടെ പരാതിയിലാണ് നടിക്കും കുടുംബത്തിനും കോടതി സമൻസ് അയച്ചിരിക്കുന്നത്. ജുഹു പൊലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആർ റെജിസ്റ്റർ ചെയ്തിരിക്കുന്നത്. പർഹദ് അമ്ര എന്ന വ്യവസായിയാണ് പരാതി നൽകിയിരിക്കുന്നത്. മൂന്ന് പേരും ഫെബ്രുവരി 28 ന് മുമ്പ് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കാട്ടിയാണ് നോടീസ് നൽകിയിരിക്കുന്നതെന്നാണ് വിവരം.
                                                
മറ്റൊരു വിവാദത്തിൽ കൂടി ഉൾപെട്ട് ബോളിവുഡ് താരറാണി; വായ്പ തിരിച്ചടച്ചില്ലെന്ന് പരാതി; നടിക്കും അമ്മയ്ക്കും സഹോദരിക്കും കോടതി നോടീസ്

ശിൽപ ഷെട്ടിയും സഹോദരി ഷമിതയും അമ്മ സുനന്ദയും 21 ലക്ഷം രൂപ വായ്പ തിരിച്ചടച്ചില്ലെന്ന് പർഹാദ് ആരോപിച്ചു. 2015ൽ ശിൽപയുടെ പിതാവ് സുരേന്ദ്രഷെട്ടി പണം കടം വാങ്ങിയിരുന്നതായി ഓടോമൊബൈൽ ഏജൻസി ഉടമയായ പർഹദ് പറഞ്ഞു. 2017 ജനുവരിയിൽ തിരിച്ചടയ്ക്കാമെന്ന് ഇയാൾ വാഗ്‌ദാനം ചെയ്‌തിരുന്നുവെങ്കിലും 2016 ഒക്ടോബർ 11ന് സുരേന്ദ്രഷെട്ടി മരിച്ചു. എന്നാൽ, ശിൽപയ്ക്കും അമ്മയ്ക്കും അച്ഛന്റെ വായ്പയെക്കുറിച്ച് അറിയാമായിരുന്നെന്നും പണം തിരികെ നൽകാൻ തയ്യാറായില്ലെന്നും പർഹ ആരോപിച്ചു. പിതാവിന്റെ സ്ഥാപനമായ കോർഗിഫ്റ്റിന് വായ്പ നൽകിയെന്നാണ് ആരോപണം.

വ്യക്തിജീവിതത്തിലെ വിവാദങ്ങളുടെ പേരിൽ വാർത്തകളിൽ ഇടം നേടിയിട്ടുള്ള താരമാണ് ശിൽപ ഷെട്ടി. അടുത്തിടെ നീലചിത്ര നിര്‍മാണ കേസിൽ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തിരുന്നു. അതിനുശേഷം വെൽനെസ് സെന്ററിന്റെ പേരിൽ ഉത്തർ പ്രദേശിൽ തട്ടിപ്പു നടത്തിയെന്ന പരാതിയിൽ ശിൽപയ്ക്കും അമ്മ സുനന്ദ ഷെട്ടിക്കുമെതിരെ ലക്നൗ പൊലീസ് കേസെടുത്തിരുന്നു. അതിനിടെയാണ് മറ്റൊരു നിയമക്കുരുക്കിൽ കൂടി നടി എത്തിയിരിക്കുന്നത്.


Keywords:  News, National, Mumbai, Actress, Family, Court, Mother, Case, Controversy, Top-Headlines, Court notices to actress along with mother and sister.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia