Follow KVARTHA on Google news Follow Us!
ad

'ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ല; പ്രണയിനികള്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു'; ഇരുവരുടേയും ഛിന്നഭിന്നമായ മൃതദേഹം കണ്ടെത്തി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, News,Local News,Suicide,Police,Dead Body,National,
വിഭൂതി ഖണ്ഡ്: (www.kvartha.com 15.02.2022) ഒരുമിച്ച് ജീവിക്കാന്‍ കഴിയാത്തതിലുള്ള നിരാശയെന്ന് സംശയം. പ്രണയിനികള്‍ നീങ്ങിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നില്‍ ചാടി മരിച്ചതായി പൊലീസ്. ഇരുവരുടേയും ഛിന്നഭിന്നമായ മൃതദേഹം കണ്ടെത്തി.

Couple jump before moving train in Lko, bodies found, News, Local News, Suicide, Police, Dead Body, National

ശനിയാഴ്ച അര്‍ധരാത്രി വിഭൂതി ഖണ്ഡ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വിവാഹിതനും മെയ് മാസത്തില്‍ വിവാഹം നിശ്ചയിച്ചിരുന്ന യുവതിയുമാണ് മരിച്ചത്. ഗോമതി നഗറിനും മല്‍ഹൗറിനും ഇടയിലുള്ള റെയില്‍വേ ട്രാകിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ടെത്തിന് അയച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇരകള്‍ ബഹ്റൈചില്‍ താമസിക്കുന്നവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. യുവാവിന് നാല് വയസ്സുള്ള ഒരു മകളുണ്ട്. യുവതിയുടെ വിവാഹം മേയില്‍ നടക്കാനിരുന്നതാണെന്നും പൊലീസ് പറഞ്ഞു.

ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നെങ്കിലും യുവാവിന്റെ വിവാഹത്തിന് ശേഷം ബന്ധത്തില്‍ നിന്നും പിന്‍മാറിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

'ഇരയായ പുരുഷന്‍ വിവാഹശേഷം ലഖ്നൗവിലേക്ക് മാറി മദിയോണില്‍ ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച ബഹ്റൈചിലെ വീട്ടില്‍ നിന്നിറങ്ങിയ യുവതി യുവാവിനെ കാണാന്‍ ലക്നൗവിലെത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസിലായതെന്ന് പൊലീസ് പറയുന്നു. ഒരുമിച്ച് ഭാവിയില്ലെന്ന് മനസ്സിലാക്കിയതിന് ശേഷമാണ് ഇവര്‍ രണ്ടുപേരും ട്രെയിനിന് മുന്നില്‍ ചാടി ജീവിതം അവസാനിപ്പിച്ചത് എന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Keywords: Couple jump before moving train in Lko, bodies found, News, Local News, Suicide, Police, Dead Body, National.

Post a Comment