SWISS-TOWER 24/07/2023

പണി കിട്ടും: ഐ എസ് ഐ മുദ്രയില്ലാത്ത ഹെല്‍മെറ്റുകള്‍ക്ക് പിഴ ഈടാക്കാന്‍ കോണ്‍സ്റ്റബിള്‍മാര്‍ക്ക് അധികാരമില്ല; മുന്നറിയിപ്പുമായി ബെന്‍ഗ്ലൂര്‍ ട്രാഫിക് പൊലീസ്

 


ADVERTISEMENT

ബെന്‍ഗ്ലൂര്‍: (www.kvartha.com 07.02.2022) നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ബെന്‍ഗ്ലൂര്‍ ട്രാഫിക് പൊലീസ് നടപടി തുടങ്ങി. ഐ എസ് ഐ മുദ്രയില്ലാത്ത ഹെല്‍മെറ്റുകള്‍ ധരിച്ചവരില്‍ നിന്ന് കോണ്‍സ്റ്റബിള്‍മാര്‍ പിഴ ഈടാക്കിയതിനെ തുടര്‍ന്നാണ് നടപടി.
Aster mims 04/11/2022

പണി കിട്ടും: ഐ എസ് ഐ മുദ്രയില്ലാത്ത ഹെല്‍മെറ്റുകള്‍ക്ക് പിഴ ഈടാക്കാന്‍ കോണ്‍സ്റ്റബിള്‍മാര്‍ക്ക് അധികാരമില്ല; മുന്നറിയിപ്പുമായി ബെന്‍ഗ്ലൂര്‍ ട്രാഫിക് പൊലീസ്

തോളില്‍ സ്ട്രാപില്‍ ഒരു നക്ഷത്രം (അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാര്‍) അല്ലെങ്കില്‍ കൂടുതല്‍ നക്ഷത്രങ്ങള്‍ ഉള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ പിഴ ഈടാക്കാന്‍ അനുവാദമുള്ളൂ എന്ന് ബെന്‍ഗ്ലൂര്‍ ട്രാഫിക് പൊലീസ് ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ഐ എസ് ഐ നിലവാരമുള്ള ഹെല്‍മെറ്റ് ധരിക്കാത്തതിന് ബൈക് യാത്രക്കാരനില്‍ നിന്ന് ഒരു കോണ്‍സ്റ്റബിള്‍ 100 രൂപ പിഴ ഈടാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി. എച് എ എല്‍ എയര്‍പോര്‍ട് ട്രാഫിക് സ്റ്റേഷനിലെ പവന്‍ ദ്യമന്നവര്‍ എന്ന കോണ്‍സ്റ്റബിളാണ് പിഴ ഈടാക്കിയതെന്ന് ട്രാഫിക് പൊലീസ് തിരിച്ചറിഞ്ഞു. ഫെബ്രുവരി നാലിന് ഉച്ചയോടെയാണ് സംഭവം നടന്നത്.

യാത്രക്കാരെ തടഞ്ഞുനിര്‍ത്തി പിഴ ഈടാക്കിയതിനും അധികാര ദുര്‍വിനിയോഗം നടത്തിയതിനും മോശം പെരുമാറ്റത്തിനും കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

എ എസ് ഐയ്ക്കും അതിനുമുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കും സ്‌പോട് ഫൈന്‍ ഈടാക്കാന്‍ അനുമതിയുണ്ട്. ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ക്കും പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കും ഈ അധികാരമില്ലെന്നും പൊതുജനങ്ങളെ അറിയിച്ചു.

നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ക്കെതിരെയുള്ള നീക്കം ട്രാഫിക് പൊലീസ് തുടരുകയും കഴിഞ്ഞ 15 ദിവസമായി ഫുട്പാതില്‍ നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

ജനുവരിയില്‍ വടക്കന്‍ ഡിവിഷനില്‍ 17 കേസുകള്‍ രെജിസ്റ്റര്‍ ചെയ്തപ്പോള്‍ കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ പടിഞ്ഞാറന്‍ ഡിവിഷനില്‍ 10 കേസുകളാണ് രെജിസ്റ്റര്‍ ചെയ്തത്. കിഴക്കന്‍ ഡിവിഷനില്‍ നടപ്പാത കൈയേറിയതിന് രണ്ട് കേസുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി രെജിസ്റ്റര്‍ ചെയ്തത്. കേസുകള്‍ രെജിസ്റ്റര്‍ ചെയ്തത് ഫുട്പാത് കൈവശപ്പെടുത്തിയതിനാണ്, അല്ലാതെ ഹെല്‍മെറ്റ് വിറ്റതിനല്ല.

ഗുണനിലവാരമില്ലാത്ത ഹെല്‍മെറ്റുകളുടെ അപകടങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനാണ് ശ്രമിക്കുന്നതെന്ന് ഡെപ്യൂടി പൊലീസ് കമിഷണര്‍ (ട്രാഫിക്, ഈസ്റ്റ്) കെ എം ശാന്തരാജു പറഞ്ഞു.
നിലവാരമില്ലാത്ത ഹെല്‍മെറ്റ് ധരിച്ചതിന് നിലവില്‍ പിഴ ഈടാക്കുന്നില്ലെന്നും ട്രാഫിക് പൊലീസ് വ്യക്തമാക്കി.

Keywords:  Constables can't collect fines for non-ISI helmets: Bengaluru Traffic police, Bangalore, News, Police, Statement, Suspension, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia