കൊച്ചി: (www.kvartha.com 16.02.2022) നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള മൂന്ന് പ്രതികളെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യംചെയ്യും. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യുക. പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന റിപോര്‍ട് ലഭിച്ചതിന് ശേഷമാകും ചോദ്യംചെയ്യല്‍ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശം അനൂപിനും സുരാജിനും ലഭിച്ചു. ബുധനാഴ്ച ഹാജരാകാന്‍ ക്രൈംബ്രാഞ്ച് അനൂപിന് നോടിസ് അയച്ചിരുന്നു. എന്നാല്‍, അനൂപ് ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. നോടിസും കൈപ്പറ്റിയില്ല. ഇതോടെ ഇവരുടെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നോടിസ് പതിച്ചു. അനൂപിന്റെ ഒരു ഫോണിന്റെ പരിശോധന ഫലം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
തന്റെ ബന്ധു മരിച്ചതിനാലാണ് ഹാജരാകാന്‍ കഴിയാത്തതെന്നാണ് അനൂപിന്റെ വിശദീകരണം. തിങ്കളാഴ്ച ഹാജരാകണമെന്നാണ് സുരാജിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈം ബ്രാഞ്ചിന് ലഭിച്ച ദിലീപിന്റെ ഫോണുകളുടെ ശാസ്ത്രീയ പരിശോധന പുരോഗമിക്കുകയാണ്. ആറു ഫോണുകളില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി വ്യാഴാഴ്ച വെകുന്നേരമോ വെള്ളിയാഴ്ചയോ ക്രൈംബ്രാഞ്ചിനു ലഭിക്കും.
മൊബൈല്‍ ഫോണുകളില്‍നിന്ന് സുപ്രധാന വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. മാത്രമല്ല, പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാകും ചോദ്യംചെയ്യല്‍.
പ്രതികളിലോരോരുത്തരെയും പല ദിവസങ്ങളില്‍ വിളിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനിടെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ വിലക്കണം എന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈകോടതി ഈ മാസം 24 ലേക്കു മാറ്റി.
നേരത്തെ കോടതി നിര്‍ദേശപ്രകാരം ദിലീപ് അടക്കമുള്ള പ്രതികള്‍ മൂന്നുദിവസത്തെ ചോദ്യംചെയ്യലിന് ഹാജരായിരുന്നു. ഇതിനുശേഷമാണ് ദിലീപ് അടക്കമുള്ളവര്‍ക്ക് കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
Keywords: Conspiracy case: Crime Branch to quiz 3 accused, including Dileep, again, Kochi, News, Cinema, Cine Actor, Dileep, Crime Branch, Mobile Phone, Kerala.