ജമ്മുവില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ അനന്തരവന്‍ മുബശ്ശിർ ബിജെപിയില്‍ ചേര്‍ന്നു
Feb 27, 2022, 18:30 IST
ജമ്മു: (www.kvartha.com 27.02.2022) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ അനന്തരവന്‍ മുബശ്ശിർ ആസാദ് ബി ജെ പിയില്‍ ചേര്‍ന്നു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താഴേതട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെ സ്വാധീനിച്ചതായി' പാര്‍ടിയില്‍ ചേര്‍ന്നശേഷം മുബശ്ശിർ പ്രതികരിച്ചു.
ഗുലാം നബി ആസാദിന്റെ ഇളയ സഹോദരന്‍ ലിയാഖത് അലിയുടെ മകനാണ് മുബശ്ശിർ ആസാദ്. തന്റെ അമ്മാവനോട് കോണ്‍ഗ്രസ് നേതൃത്വം 'അനാദരവ് കാണിക്കുന്നു' എന്നും ഇത് തന്നെ വേദനിപ്പിക്കുകയും പാര്‍ടിയില്‍ നിന്നും വേര്‍പിരിയാന്‍ പ്രേരിപ്പിക്കുകയും ചെയ്തു എന്നും മുബശ്ശിർ പ്രതികരിച്ചു.
എന്നാല്‍ ബിജെപിയില്‍ ചേരാനുള്ള പദ്ധതിയെ കുറിച്ച് അമ്മാവനുമായി ചര്‍ച ചെയ്തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
മുബശ്ശിർ ആസാദിനെയും അദ്ദേഹത്തിന്റെ അനുയായികളെയും ജമ്മു കശ്മീര്‍ ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്നയും മുന്‍ എംഎല്‍എ ദലീപ് സിംഗ് പരിഹാര്‍ ഉള്‍പെടെയുള്ള മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് പാര്‍ടിയിലേക്ക് സ്വാഗതം ചെയ്തു.

ചെനാബ് വാലി മേഖലയിലെ ദോഡ, കിഷ്ത്വാര്‍, റംബാന്‍ ജില്ലകളില്‍ നിന്നുള്ള കൂടുതല്‍ യുവ പ്രവര്‍ത്തകര്‍ക്ക് പാര്‍ടിയില്‍ ചേരാന്‍ വഴിയൊരുക്കുന്ന ഒരു 'വഴിത്തിരിവ്' എന്നാണ് മുബശ്ശിറിന്റെ ബി ജെ പി പ്രവേശനത്തെ റെയ്‌ന വിശേഷിപ്പിച്ചത്.
പ്രതിപക്ഷ പാര്‍ടികളില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍, ഹിന്ദു, മുസ്ലീം, ഗുജ്ജര്‍, ബകര്‍വാളുകള്‍, പഹാരികള്‍ എന്നിങ്ങനെ എല്ലാ സമുദായങ്ങളില്‍ നിന്നുമുള്ള സാമൂഹിക പ്രവര്‍ത്തകര്‍ ചേരുന്നതോടെ ബിജെപി അതിവേഗം വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.
2009 ഏപ്രിലില്‍ ആസാദിന്റെ സഹോദരന്‍ ഗുലാം അലിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു.
'(കോണ്‍ഗ്രസ്) പാര്‍ടി ചേരിപ്പോരില്‍ തകര്‍ന്നിരിക്കുകയാണ്. മോദിയുടെ നേതൃത്വത്തില്‍ ജനങ്ങളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്നും മുബശ്ശിർ ആസാദ് പറഞ്ഞു. പാര്‍ടിയുടെ പ്രധാന നേതാക്കളില്‍ ഒരാളും മുന്‍ മുഖ്യമന്ത്രിയുമായ (ഗുലാം നബി) ആസാദിനോട് കോണ്‍ഗ്രസ് പെരുമാറിയ രീതി സാധാരണ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയിരിക്കുന്നു. രാഷ്ട്രത്തിനായുള്ള സേവനത്തിന് പ്രധാനമന്ത്രി അദ്ദേഹത്തെ പ്രശംസിച്ചു, എന്നാല്‍ പാര്‍ടി അദ്ദേഹത്തെ മാറ്റിനിര്‍ത്തി എന്നും മുബശ്ശിർ കുറ്റപ്പെടുത്തി.
സംഘടനാപരമായ നവീകരണം ആവശ്യപ്പെട്ട് 2020 ഓഗസ്റ്റില്‍ പാര്‍ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ വിമത കോണ്‍ഗ്രസ് നേതാക്കളുടെ ജി -23 യുടെ ഭാഗമായിരുന്നു ആസാദ്.
Keywords: Congress Leader Ghulam Nabi Azad's Nephew Joins BJP In J&K, Jammu, News, Politics, Congress, BJP, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.