Follow KVARTHA on Google news Follow Us!
ad

തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ കഴുതയെ മോഷ്ടിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Hyderabad,News,Robbery,Congress,Case,Criticism,National,Politics,
ഹൈദരാബാദ്: (www.kvartha.com 21.02.2022) തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ കഴുതയെ മോഷ്ടിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തെലങ്കാനയിലെ എന്‍എസ്യുഐ അധ്യക്ഷന്‍ വെങ്കട് ബാല്‍മൂര്‍ ആണ് അറസ്റ്റിലായത്.

Congress leader arrested in Telangana for stealing a donkey, Hyderabad, News, Robbery, Congress, Case, Criticism, National, Politics

വെങ്കടിനും മറ്റ് ആറ് പേര്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജമികുന്ദ പൊലീസ് സ്റ്റേഷനില്‍ തങ്കുദൂരി രാജ്കുമാര്‍ എന്ന ആളാണ് തന്റെ കഴുത മോഷണം പോയി എന്നുകാണിച്ച് പരാതി നല്‍കിയത്.

മുഖ്യമന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ കഴുതയുടെ ശരീരത്തില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ചിത്രം പതിപ്പിച്ച് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്ത് കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഭരണകാലത്ത് തൊഴിലവസരങ്ങള്‍ കുറയുന്നുവെന്ന് ആരോപിച്ചായിരുന്നു സതവാഹന സര്‍വകലാശാലയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

അതേസമയം വെങ്കട് ബാല്‍മൂറിനെതിരെ കേസെടുത്തതിനെതിരെ കോണ്‍ഗ്രസ് നേതാവ് മാണികം ടാഗോര്‍ രംഗത്തെത്തി. അധികാരം തലയ്ക്കുപിടിച്ചതാണ് ഇത്തരം നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നതെന്ന് മാണികം ടാഗോര്‍ വിമര്‍ശിച്ചു. തെലങ്കാന പിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയും അറസ്റ്റിനെതിരെ രംഗത്തുവന്നു.

Keywords: Congress leader arrested in Telangana for stealing a donkey, Hyderabad, News, Robbery, Congress, Case, Criticism, National, Politics.

Post a Comment