പ്രളയ ഫൻഡിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിർമിക്കുന്ന റോഡിന്റെ മറവിൽ വ്യാപക കരിങ്കൽ ഖനനമെന്ന് പരാതി
Feb 12, 2022, 20:24 IST
അജോ കുറ്റിക്കൻ
കട്ടപ്പന: (www.kvartha.com 12.02.2022) പ്രളയ ഫൻഡിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിർമിക്കുന്ന റോഡിന്റെ മറവിൽ വ്യാപക കരിങ്കൽ ഖനനമെന്ന് പരാതി. വണ്ടന്മേട് പഞ്ചായത്തിലെ പതിവകണ്ടത്താണ് നിയമത്തെ വെല്ലുവിളിച്ചുള്ള ഖനനം അരങ്ങുതകർക്കുന്നതായി ആക്ഷേപം ഉയരുന്നത്.
കഴിഞ്ഞ പ്രളയകാലത്ത് ഭാഗികമായി നാശനഷ്ടം സംഭവിച്ച കുപ്പക്കൽ - ആനക്കണ്ടം റോഡ് പുതുക്കി പണിയാൻ കേന്ദ്ര സർകാർ ഒരു കോടി രൂപയ്ക്ക് മേൽ അനുവദിച്ചിരുന്നു. ഇതിന്റെ നിർമാണത്തിന്റെ മറവിൽ വൻതോതിൽ പാറപൊട്ടിച്ച് കടത്തുന്നെന്നാണ് ആരോപണം. റോഡ് നിർമാണത്തിനായി കരാർ എടുത്ത കോൺട്രാക്ടറുടെ നേതൃത്വത്തിലാണ് കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് അനധികൃത ഖനനം നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.
നിലവിലുള്ള എല്ലാ നിയമ വ്യവസ്ഥകളും ലംഘിച്ചാണ് ഖനനമെങ്കിലും അധികൃതർ കണ്ട ഭാവം നടിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതിനിടയിൽ തദ്ദേശ സ്ഥാപനത്തിൽ പ്രദേശവസികളിൽ ചിലർ പരാതിയും നൽകിയിരുന്നു. ഇതിനകം അമ്പതിനായിരം ക്യുബിക് മീറ്റർ പാറ ഖനനം ഇവർ നടത്തിയതായാണ് ആരോപണം.
കട്ടപ്പന: (www.kvartha.com 12.02.2022) പ്രളയ ഫൻഡിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിർമിക്കുന്ന റോഡിന്റെ മറവിൽ വ്യാപക കരിങ്കൽ ഖനനമെന്ന് പരാതി. വണ്ടന്മേട് പഞ്ചായത്തിലെ പതിവകണ്ടത്താണ് നിയമത്തെ വെല്ലുവിളിച്ചുള്ള ഖനനം അരങ്ങുതകർക്കുന്നതായി ആക്ഷേപം ഉയരുന്നത്.
നിലവിലുള്ള എല്ലാ നിയമ വ്യവസ്ഥകളും ലംഘിച്ചാണ് ഖനനമെങ്കിലും അധികൃതർ കണ്ട ഭാവം നടിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതിനിടയിൽ തദ്ദേശ സ്ഥാപനത്തിൽ പ്രദേശവസികളിൽ ചിലർ പരാതിയും നൽകിയിരുന്നു. ഇതിനകം അമ്പതിനായിരം ക്യുബിക് മീറ്റർ പാറ ഖനനം ഇവർ നടത്തിയതായാണ് ആരോപണം.
Keywords: News, Kerala, Kattappana, Top-Headlines, Complaint, Road, Flood, Forest, Illegal Granite Mining, Complaints about illegal granite mining.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.