അമ്മയില്‍ നിന്നും ബലം പ്രയോഗിച്ച് പിഞ്ചുകുഞ്ഞുങ്ങളെ വേര്‍പെടുത്തി പിതാവ് യു എസിലേക്ക് അയച്ചതായി പരാതി; എത്രയും പെട്ടെന്ന് ഹാജരാക്കാന്‍ നിര്‍ദേശിച്ച് ഹൈകോടതി
Feb 21, 2022, 18:51 IST
കൊച്ചി: (www.kvartha.com 21.02.2022) അമ്മയില്‍നിന്നും ബലം പ്രയോഗിച്ചു പിഞ്ചുകുഞ്ഞുങ്ങളെ വേര്‍പെടുത്തി പിതാവ് യു എസിലേക്ക് കടത്തിയെന്ന പരാതിയില്‍ കുട്ടികളെ എത്രയും പെട്ടെന്ന് ഹാജരാക്കാന്‍ നിര്‍ദേശിച്ച് ഹൈകോടതി. കേന്ദ്ര ആഭ്യന്തര സെക്രടറിയോടാണ് ഹൈകോടതി ഉത്തരവിട്ടിരിക്കുന്നത്. ഒറ്റപ്പാലം സ്വദേശിനിയുടെ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് ഹൈകോടതിയുടെ നിര്‍ദേശം.
'യുഎസിലായിരുന്നു ഇതു ചെയ്തതെങ്കില്‍ പ്രതി പുറംലോകം കാണുകയില്ലായിരുന്നു' എന്ന് കേസ് പരിഗണിക്കുമ്പോള്‍ കോടതി പറഞ്ഞു. ജഡ്ജിമാരായ കെ വിനോദ് ചന്ദ്രന്, സി ജയചന്ദ്രന് എന്നിവരുടെ ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. അമേരികയില്‍ ജോലി ചെയ്യുന്ന കോട്ടയം അരുവിക്കുഴി സ്വദേശിയായ 38 വയസ്സുകാരനെതിരെയാണു ഭാര്യ പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ചാം തീയതി ഇയാള്‍ ഒറ്റപ്പാലത്തെ വീട്ടില്‍വന്നു ബഹളം വച്ചതിനെ തുടര്‍ന്ന് ആദ്യം പട്ടാമ്പി പൊലീസിലും അവരുടെ നിര്‍ദേശപ്രകാരം ഒറ്റപ്പാലം പൊലീസിലും പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയാറായില്ല. സിഐ പറഞ്ഞതിനാല്‍ കേസെടുത്തില്ലെന്നാണ് അറിഞ്ഞതെന്നു പരാതിക്കാരി പറയുന്നു. തൊട്ടടുത്ത ദിവസം ഗുണ്ടകളുമായി എത്തിയ ഇയാള്‍ കുഞ്ഞുങ്ങളെ പിടിച്ചുവലിച്ചു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇക്കാര്യം കാണിച്ചു നല്കിയ പരാതിയിലും നടപടിയുണ്ടായില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു.
യുഎസ് പാസ്പോര്‍ടുള്ള ആറും മൂന്നും വയസ്സുള്ള പെണ്‍കുട്ടികളുടെയും ഭാര്യയുടെയും യാത്രാരേഖകള്‍ ഇയാളുടെ പക്കലാണ് ഉണ്ടായിരുന്നത്. എട്ടാം തീയതി ഹൈകോടതിയില്‍ സമര്‍പിച്ച ഹര്‍ജി പിറ്റേന്നു പരിഗണിക്കുമ്പോള്‍ ഇതു സംബന്ധിച്ച റിപോര്‍ടു നല്കാന് പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ടിനോടു കോടതി നിര്‍ദേശിച്ചു. ഇയാള്‍ കുഞ്ഞുങ്ങളുമായി നാടുവിട്ടു പോയ വിവരം കാണിച്ചു കഴിഞ്ഞയാഴ്ച ജില്ലാ പൊലീസ് റിപോര്‍ട് സമര്‍പിച്ചു.
കോടതി കേസ് പരിഗണിക്കുന്നതിനു മുന്‍പുതന്നെ ഇയാള്‍ രാജ്യം വിട്ടിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സ്ത്രീയുടെ പാസ്പോര്ട് നല്‍കാതെയാണു പോയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പിനെ സ്വമേധയാ കക്ഷി ചേര്‍ത്ത കോടതി, ഹോം സെക്രടറിയോടു കുട്ടികളെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
Keywords: Complaint that the father forcibly separated the children from the mother and sent them to the US; The High Court directed him to appear before it as soon as possible, Kochi, News, High Court of Kerala, Children, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.