Follow KVARTHA on Google news Follow Us!
ad

മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ എവറസ്റ്റ് കൊടുമുടി കീഴടക്കിയവര്‍ ഉള്‍പെടെയുള്ള സംഘമെത്തുമെന്ന് മുഖ്യമന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Chief Minister,Pinarayi vijayan,Flight,Trending,Kerala,
തിരുവനന്തപുരം: (www.kvartha.com 08.02.2022) മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ എവറസ്റ്റ് കൊടുമുടി കീഴടക്കിയവര്‍ ഉള്‍പെടെയുള്ള സംഘമെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുവാവിനെ രക്ഷപ്പെടുത്താന്‍ കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടിയെന്ന് നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

CM says team including Everest conquerors will reach Malampuzha to rescue youth trapped in mountain, Thiruvananthapuram, News, Chief Minister, Pinarayi vijayan, Flight, Trending, Kerala

കരസേനയുടെ ദക്ഷിണ്‍ ഭാരത് ജി ഒ സി അരുണിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. ബെന്‍ഗ്ലൂറില്‍ നിന്ന് പാരാ റെജിമെന്റല്‍ സെന്ററില്‍ നിന്നുള്ള കമാന്‍ഡോകള്‍ ഉടന്‍ പുറപ്പെടും. അവരെ വ്യോമസേനയുടെ എ.എന്‍ 32 വിമാനത്തില്‍ സുലൂരില്‍ എത്തിക്കും. അവിടെ നിന്ന് റോഡ് മാര്‍ഗം മലമ്പുഴയിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരസേനയുടെ മദ്രാസ് റെജിമെന്റില്‍ നിന്നുള്ള ഏഴ് പേരടങ്ങുന്ന മറ്റൊരു യൂനിറ്റ് ഊട്ടി വെലിംഗ്ടണില്‍ നിന്ന് മലമ്പുഴയിലേക്ക് പുറപ്പെടും. രാത്രിയോടെ യുവാവിനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ ബുധനാഴ്ച പകല്‍ വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മലമ്പുഴ സ്വദേശിയായ ബാബു കഴിഞ്ഞദിവസം ട്രക്കിങ്ങിനിടെയാണ് കാല്‍വഴുതി വീണ് കൊക്കയില്‍ കുടുങ്ങിയത്. യുവാവ് കൊക്കയില്‍ കുടുങ്ങി 30 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ എത്തിയെങ്കിലും പാറകള്‍ നിറഞ്ഞ ചെങ്കുത്തായ പ്രദേശത്ത് നിലത്തിറക്കി രക്ഷാപ്രവര്‍ത്തനം സാധിച്ചില്ല. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി തൃശൂരില്‍ നിന്നും എന്‍ ഡി ആര്‍ എഫിന്റെ ഒരു സംഘം കൂടി സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫയര്‍ ഫോഴ്സ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ്, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവരുടെ ഒന്നിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്.

Keywords: CM says team including Everest conquerors will reach Malampuzha to rescue youth trapped in mountain, Thiruvananthapuram, News, Chief Minister, Pinarayi vijayan, Flight, Trending, Kerala.

Post a Comment