Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രി രാജ് ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തുന്നു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Chief Minister,Pinarayi vijayan,Governor,Meeting,Politics,Kerala,
തിരുവനന്തപുരം: (www.kvartha.com 06.02.2022) മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി രാജ്ഭവനില്‍ എത്തി കൂടിക്കാഴ്ച നടത്തുന്നു. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് വിവാദങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. 

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. മുഖ്യമന്ത്രി വരാന്‍ കാത്തിരിക്കുന്നു എന്നായിരുന്നു പുറത്തു വന്നിരുന്ന വിവരങ്ങള്‍. അതേസമയം ഗവര്‍ണറോട് ഒപ്പുവെക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

അതിനിടെ ലോകായുക്ത നിയമഭേദഗതി മന്ത്രിസഭായോഗം അംഗീകരിച്ച് ഗവര്‍ണര്‍ക്ക് അയച്ചിരുന്നു. ഇതുവരെ ഗവര്‍ണര്‍ ഇതില്‍ ഒരു തീരുമാനം എടുത്തിരുന്നില്ല. മുഖ്യമന്ത്രി വിദേശയാത്രയില്‍ ആയതിനാല്‍ തിരിച്ച് വന്നതിനുശേഷം തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നാണ് വിവരം. ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചെത്തിയിരുന്നു. ഉച്ചയോടെ സ്വദേശമായ പിണറായിയില്‍ ചെന്ന് മൂന്നുമണിയോടെ തലസ്ഥാനത്തേക്ക് തിരിക്കുകയും വൈകുന്നേരം ആറ് മണിയോടെ രാജ്ഭവനിലെത്തി ഗവര്‍ണറെ കാണുകയുമായിരുന്നു.

ലോകായുക്താ നിയമഭേദഗതി ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതുണ്ട്. ഇതിന്റെ നിയമസാധ്യത അടക്കമുള്ള മറ്റു കാര്യങ്ങള്‍ ഗവര്‍ണര്‍ നിയമോപദേശം തേടാനുള്ള സാധ്യത ഉണ്ടായിരുന്നു എന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ വിശദീകരിച്ചിരുന്നു.

ഗവര്‍ണര്‍ നിയമോപദേശം തേടിയതിന് ശേഷം മാത്രമേ ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് വിവരം. കൂടിക്കാഴ്ചയില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ മുഖ്യമന്ത്രി നല്‍കിയേക്കുമെന്നാണ് അറിയുന്നത്.

CM Pinarayi Vijayan meet Governor Arif Mohammad Khan, Thiruvananthapuram, News, Chief Minister, Pinarayi vijayan, Governor, Meeting, Politics, Kerala

Keywords: CM Pinarayi Vijayan meets Governor Arif Mohammad Khan, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Governor, Meeting, Politics, Kerala.

Post a Comment