പൊലീസില്‍ കുഴപ്പക്കാരുണ്ട്, അത്തരക്കാരെ നിരീക്ഷിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
Feb 16, 2022, 20:23 IST
ആലപ്പുഴ: (www.kvartha.com 16.02.2022) പൊലീസില്‍ കുഴപ്പക്കാരുണ്ടെന്ന പാര്‍ടി വിമര്‍ശനം ഉള്‍ക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിലെ കുഴപ്പക്കാരെ നിരീക്ഷിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സിപിഐയെ ശത്രുതയോടെ കാണരുതെന്ന നിര്‍ദേശവും സിപിഎം അംഗങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ഘടകകക്ഷികളെ ഒപ്പം നിര്‍ത്തണമെന്ന നിലപാടും പിണറായി വിജയന്‍ സ്വീകരിച്ചു. കുട്ടനാട് എം എല്‍ എയെ നിയന്ത്രിക്കേണ്ട കാര്യമില്ല. സി പി ഐയോട് ശത്രുത വേണ്ട. സി പി ഐയും എന്‍ സി പിയും ഇടതു മുന്നണിയിലെ ഘടകകക്ഷികളാണ്. സി പി എം ആലപ്പുഴ ഘടകത്തിലെ വിഭാഗീയതയ്ക്കെതിരെയും മുഖ്യമന്ത്രി കര്‍ശന നിലപാട് സ്വീകരിച്ചു.
Keywords: CM Pinarayi Vijayan at Alappuzha CPM district conference, Alappuzha, News, Chief Minister, Pinarayi Vijayan, CPM, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.