Follow KVARTHA on Google news Follow Us!
ad

6 നിലകളുള്ള പുതിയ ആസ്ഥാന മന്ദിരത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലയിട്ടു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,Chief Minister,Pinarayi vijayan,Kerala,
തിരുവനന്തപുരം: (www.kvartha.com 25.02.2022) പുതിയ ആസ്ഥാന മന്ദിരത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലയിട്ടു. എ കെ ജി സെന്ററിന് സമീപം പാര്‍ടി വാങ്ങിയ സ്ഥലത്താണ് പുതിയ മന്ദിരം പണിയുന്നത്. നിലവിലുളള എകെജി പഠന ഗവേഷണ കേന്ദ്രം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആസ്ഥാന മന്ദിരം പണിയാന്‍ തീരുമാനിച്ചത്.

Chief Minister Pinarayi Vijayan laid the foundation stone for the new 6-storey headquarters building, Thiruvananthapuram, News, Politics, Chief Minister, Pinarayi vijayan, Kerala

ഇപ്പോള്‍ ആറു നിലകളിലായാണ് നിര്‍മാണം. പരിസ്ഥിതി സൗഹൃദമായ ഗ്രീന്‍ ബില്‍ഡിങ്ങാകും ഇത്. പാര്‍ടി സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി. പി ബി അംഗം എസ് രാമചന്ദ്രന്‍ പിള്ള കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം ചെയ്തു.

പൈലിങ് ജോലിയുടെ സ്വച് ഓണ്‍ പി ബി അംഗം എം എ ബേബി നിര്‍വഹിച്ചു.
കേന്ദ്ര കമിറ്റിയംഗം എ വിജരാഘവന്‍ സ്വാഗതം പറഞ്ഞു. നേതാക്കളായ എ കെ ബാലന്‍, കെ കെ ശൈലജ, ആനത്തലവട്ടം ആനന്ദന്‍, എം എം മണി, മന്ത്രിമാര്‍, മറ്റു പ്രമുഖര്‍ തുടങ്ങിയര്‍ സന്നിഹിതരായി.

Keywords: Chief Minister Pinarayi Vijayan laid the foundation stone for the new 6-storey headquarters building, Thiruvananthapuram, News, Politics, Chief Minister, Pinarayi vijayan, Kerala.

Post a Comment