Follow KVARTHA on Google news Follow Us!
ad

ഉന്നതരുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം തുടരുന്നു; വ്യാഴാഴ്ച വ്യാപാര വകുപ്പ് മന്ത്രിയുമായി ചർച നടത്തി; ഊഷ്മളമായ സ്വീകരണങ്ങൾ

Chief Minister is continuing his visit to the UAE, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 03.02.2022) യുഎഇയിൽ ഒരാഴ്ചത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്യത്തെ ഉന്നത നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടരുന്നു. വ്യാഴാഴ്ച യുഎഇ അന്താരാഷ്ട്ര വ്യാപാര വകുപ്പ് മന്ത്രി ഡോ. താനി ബിൻ അഹ്‌മദ്‌ അൽ സിയൂദിയുമായി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ഇൻഡ്യൻ അംബാസഡർ സഞ്ജയ് സുധീർ, അബുദബി ചേംബർ വൈസ് ചെയർമാൻ എം എ യൂസഫലി, ജോൺ ബ്രിടാസ് എം പി, മുഹമ്മദ് ഹനീശ് ഐഎഎസ്‌ എന്നിവരും സംബന്ധിച്ചു.
                         
News, UAE, Gulf, Dubai, Pinarayi vijayan, Chief Minister, CM, Kerala, Visit, Ministers, Abu Dhabi, Inauguration, Chief Minister is continuing his visit to the UAE.

ബുധനാഴ്ച ദുബൈ എക്സ്‌പോ വേദിയിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിക്ക് ശൈഖ് മുഹമ്മദ് ഊഷ്മള സ്വീകരണമാണ് നൽകിയത്.

ദുബൈ കിരീടാവകാശിയും എക്സിക്യുടീവ് കൗൻസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ സാന്നിധ്യത്തിലായിരുന്നു സ്വീകരണം. ശൈഖ് മുഹമ്മദ് മുഖ്യമന്ത്രിക്ക് ലോകമഹാമേളയായ എക്സ്‌പോ-2020-ലെ കാഴ്ചകൾ വിവരിച്ചുനൽകി. മുഖ്യമന്ത്രി അദ്ദേഹത്തിന് അവിടെ വെച്ച് ഉപഹാരവും സമ്മാനിച്ചു. കറുത്തപൊന്ന് എന്നറിയപ്പെടുന്ന കുരുമുളക് ഉൾപടെയുള്ള മലയാള നാടിന്റെ സ്നേഹോപഹാരം ശൈഖ് മുഹമ്മദ് ബിൻ റാശിദിന് അതീവ കൗതുകമായി.

സഹസ്രാബ്ദങ്ങൾക്കു മുമ്പ് തന്നെ ഈ നാടുമായി കേരളത്തിനുണ്ടായിരുന്ന അഭേദ്യമായ ബന്ധത്തിന്റെ ഓർമപ്പെടുത്തൽ കൂടിയായി കേരളത്തിന്റെ ഭരണ സാരഥി പിണറായി വിജയൻ നൽകിയ സമ്മാനം.
കുരുമുളക്, കറുവപ്പെട്ട , ഏലയ്ക്ക, ഗ്രാമ്പു, ഉണക്കമുന്തിരി എന്നിവക്കു പുറമെ കഥകളി രൂപവും, ആറന്മുള കണ്ണാടിയും, കെട്ടുവള്ളവുമായിരുന്നു സമ്മാനപ്പെട്ടിയിലുണ്ടായിരുന്നത്. ഓരോന്നിന്റെയും പ്രത്യകതയും ശൈഖ് മുഹമ്മദ് ചോദിച്ചറിഞ്ഞു. മുഖ്യമന്തിയും എം എ യൂസഫലിയും അതേക്കുറിച്ചത് വിശദീകരിച്ചത് അത്യന്തം ഉത്സാഹത്തോടെയും, ഔത്സുക്യത്തോടെയും ശൈഖ് മുഹമ്മദ് കേട്ടു നിന്നു.

അബുദബിയിലായിരുന്ന മുഖ്യമന്ത്രി ബുധനാഴ്ച രാവിലെയോടെയാണ് ദുബൈ എക്സ്‌പോ വേദിയിലെത്തിയത്. യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, എമിറേറ്റ്‌സ് എയർലൈൻസ് ഗ്രൂപ് ചെയർമാനും ദുബൈ സിവിൽ ഏവിയേഷൻ പ്രസിഡന്റുമായ ശൈഖ് അഹ്‌മദ് ബിൻ സഈദ് ആൽ മക്തൂം തുടങ്ങിയ ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു.

വ്യവസായമന്ത്രി പി രാജീവ്, യുഎഇയിലെ ഇൻഡ്യൻ സ്ഥാനപതി സഞ്ജയ് സുധീർ, കോൺസൽ ജനറൽ ഡോ. അമൻ പുരി, ലുലു ഗ്രൂപ് ചെയർമാനും അബുദബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലി എന്നിവരും സന്നിഹിതരായിരുന്നു. നാലിന് വൈകീട്ട് അഞ്ചുമണിക്കാണ് ദുബൈ എക്സ്‌പോയിലെ കേരള പവിലിയന്റെ ഉദ്ഘാടനം. അഞ്ചിന് രാവിലെ 11 മണിക്ക് ഒബ്‌റോയ് ഹോടെലിൽ വ്യവസായപ്രമുഖരുടെ ബിസിനസ് മീറ്റ് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും.


Keywords: News, UAE, Gulf, Dubai, Pinarayi vijayan, Chief Minister, CM, Kerala, Visit, Ministers, Abu Dhabi, Inauguration, Chief Minister is continuing his visit to the UAE.


< !- START disable copy paste -->

Post a Comment