തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പഞ്ചാബ് മുഖ്യമന്ത്രിക്ക് കേന്ദ്ര ഏജെന്‍സിയുടെ ഷോക്; മണല്‍ ഖനന കേസിൽ അനന്തരവനെ അറസ്റ്റ് ചെയ്തു; സമ്മർദം ചെലുത്താനുള്ള നീക്കമെന്ന് ചരണ്‍ജിത് സിംഗ് ചന്നി
Feb 4, 2022, 10:55 IST
ന്യൂഡെല്‍ഹി: (www.kvartha.com 04.02.2022) നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ അനന്തരവന്‍ ഭൂപേന്ദ്ര സിംഗ് ഹണിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ഹണിയെ കസ്റ്റഡിയിലെടുത്ത അന്വേഷണ ഏജെന്‍സി വെള്ളിയാഴ്ച സിബിഐ കോടതിയില്‍ ഹാജരാക്കും. അനധികൃത മണല്‍ ഖനന കേസിലാണ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) വകുപ്പുകള്‍ പ്രകാരമാണ് ഹണിയെ രാത്രി വൈകി അറസ്റ്റ് ചെയ്തതെന്ന് ഇ ഡി വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ മാസം ഹണിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ ഇ ഡി നടത്തിയ റെയ്ഡില്‍ എട്ട് കോടി രൂപ പിടിച്ചെടുത്തിരുന്നു. പഞ്ചാബിലെ അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്.
അനധികൃത മണല്‍ ഖനനം, വസ്തു ഇടപാടുകള്‍, മൊബൈല്‍ ഫോണുകള്‍, 21 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വര്‍ണം, 12 ലക്ഷം രൂപ വിലമതിക്കുന്ന റോളക്‌സ് വാച് എന്നിവയുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ബന്ധുക്കളുടെ വീടുകളില്‍ നിയമസഭാ തെരഞ്ഞെടുപ്പിനിടെ റെയ്ഡ് നടത്തിയിട്ടുണ്ടെന്നും പഞ്ചാബിലെ ഇ ഡിയും തനിക്കും മന്ത്രിമാര്‍ക്കും മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ 'അതേ രീതി' പിന്തുടരുകയാണെന്നും മുഖ്യമന്ത്രി ചന്നി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു. 117 അംഗ പഞ്ചാബ് നിയമസഭയിലേക്കുള്ള വോടെടുപ്പ് ഫെബ്രുവരി 20 ന് നടക്കും, മാര്‍ച് 10 ന് ഫലം പുറത്തുവരും. സമ്മര്‍ദം നേരിടാന്‍ ഞങ്ങള്‍ തയ്യാറാണെന്നും കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും മുഖ്യമന്ത്രി ചന്നി പ്രതികരിച്ചു.
Keywords: Central Agency arrested the nephew of the Punjab Chief Minister, just before the elections, National, Newdelhi, News, Top-Headlines, Election, Punjab, Arrested, Chief Minister, Raid, ED, Mamata Banerjee, Ministers.
< !- START disable copy paste -->

#WATCH | Punjab CM Charanjit Singh Channi's nephew Bhupinder Singh Honey arrested by Enforcement Directorate (ED) from Jalandhar on Thursday evening following day-long questioning in an illegal sand mining case: Sources pic.twitter.com/6ciwmY1mhX
— ANI (@ANI) February 4, 2022
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ബന്ധുക്കളുടെ വീടുകളില്‍ നിയമസഭാ തെരഞ്ഞെടുപ്പിനിടെ റെയ്ഡ് നടത്തിയിട്ടുണ്ടെന്നും പഞ്ചാബിലെ ഇ ഡിയും തനിക്കും മന്ത്രിമാര്‍ക്കും മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ 'അതേ രീതി' പിന്തുടരുകയാണെന്നും മുഖ്യമന്ത്രി ചന്നി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു. 117 അംഗ പഞ്ചാബ് നിയമസഭയിലേക്കുള്ള വോടെടുപ്പ് ഫെബ്രുവരി 20 ന് നടക്കും, മാര്‍ച് 10 ന് ഫലം പുറത്തുവരും. സമ്മര്‍ദം നേരിടാന്‍ ഞങ്ങള്‍ തയ്യാറാണെന്നും കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും മുഖ്യമന്ത്രി ചന്നി പ്രതികരിച്ചു.
Keywords: Central Agency arrested the nephew of the Punjab Chief Minister, just before the elections, National, Newdelhi, News, Top-Headlines, Election, Punjab, Arrested, Chief Minister, Raid, ED, Mamata Banerjee, Ministers.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.